മനാമ: ബഹ്റൈന്‍-ഖത്തര്‍ ഫെറി സര്‍വീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. പ്രതികൂല കാലാവസ്ഥ മൂലമാണ് ഫെറി സര്‍വീസ് നിര്‍ത്തിവെച്ചത്.
മുഹറഖ് ദ്വീപിലെ സാദ മറീനയ്ക്കും ഖത്തറിലെ അല്‍ റുവൈസ് തുറമുഖത്തിനും ഇടയിലാണ് ഫെറി സര്‍വീസ് നടത്തുന്നത്. ഈ മാസം ആദ്യമാണ് ഫെറി സര്‍വീസ് ആരംഭിച്ചത്. രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ആദ്യ അന്താരാഷ്ട്ര കടല്‍ യാത്രാ മാര്‍ഗമാണിത്.
ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന മസാര്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ബുക്കിംഗ് നിര്‍ത്തിവെച്ചിട്ടുണ്ട്. കാലാവസ്ഥ കാരണം യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും സുരക്ഷിതമായ അന്തരീക്ഷം ആകുമ്പോള്‍ യാത്ര പുനരാരംഭിക്കുമെന്നും ഉപഭോക്തൃ സേവന ഏജന്റുമാര്‍ അറിയിച്ചു.
The post ബഹ്റൈന്‍-ഖത്തര്‍ ഫെറി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.