• Wed. Apr 16th, 2025

24×7 Live News

Apdin News

ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രി; മത്സരങ്ങള്‍ക്ക് സാക്ഷിയായി കിരീടാവകാശിയും

Byadmin

Apr 15, 2025


 

മനാമ: ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രി മത്സരങ്ങള്‍ക്ക് സാക്ഷിയായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക വിനോദങ്ങള്‍ സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നതാണ് ഗ്രാന്‍ഡ് പ്രിയുടെ വിജയങ്ങളെന്ന് കിരീടാവകാശി പറഞ്ഞു.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സമഗ്ര വികസനങ്ങളുടെ ഭാഗമായി നടത്തുന്ന ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രിയടക്കമുള്ള വിനോദങ്ങള്‍ രാജ്യത്തിന്റെ ഖ്യാതി അന്താരാഷ്ട്രതലത്തില്‍ ഉയരാന്‍ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.

കിരീടാവകാശി പിറ്റ് ലൈനിലും ട്രാക്കിലും പര്യടനം നടത്തി. കൂടാതെ എഫ് വണ്‍ ഉദ്യോഗസ്ഥര്‍, ടീമംഗങ്ങള്‍, മത്സരാര്‍ഥികള്‍, ഇവന്റ് സംഘാടകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംഘാടക മികവിന് ബി.ഐ.സിയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും മത്സരാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു.

 

The post ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രി; മത്സരങ്ങള്‍ക്ക് സാക്ഷിയായി കിരീടാവകാശിയും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin