• Mon. Apr 7th, 2025

24×7 Live News

Apdin News

ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ; ട്രാക്കിന് പുറത്തെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

Byadmin

Apr 7, 2025


മനാമ: ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങളോടനുബന്ധിച്ച് കാണികള്‍ക്കായി ട്രാക്കിന് പുറത്ത് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ 13 വരെ സാഖിറിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് (ബി.ഐ.സി) ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ നടക്കുക. നിരവധി വിനോദ പരിപാടികളാണ് ട്രാക്കിന് പുറത്ത് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

1,762 അധിക പാര്‍ക്കിങ് സ്ഥലങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഗതാഗത ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച് റോഡ് മാര്‍ക്കിങ്ങുകള്‍, നടപ്പാതകള്‍, പാര്‍ക്കിങ് ഏരിയകള്‍ എന്നിവ നവീകരിക്കുക, ട്രാഫിക് ലൈറ്റുകളും അടയാളങ്ങളും വൃത്തിയാക്കുക, ട്രാഫിക് കോണുകള്‍ സ്ഥാപിക്കുക, ചുറ്റുമുള്ള റോഡുകളില്‍ ലെയ്ന്‍ ക്ലോഷര്‍ വ്യവസ്ഥകള്‍ സ്ഥാപിക്കുക തുടങ്ങിയ ക്രമീകരണങ്ങളും മന്ത്രാലയം നടത്തിയിട്ടുണ്ട്.

മലിനജല, മഴവെള്ള ഡ്രെയിനേജ് ശൃംഖലകളുടെ കാര്യക്ഷമത ഉറപ്പാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ബഹ്‌റൈന്‍ ബേ റോഡിലെ മാന്‍ഹോളുകള്‍ വൃത്തിയാക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ടീമുകളെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

 

The post ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ; ട്രാക്കിന് പുറത്തെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin