• Sat. Dec 20th, 2025

24×7 Live News

Apdin News

ബഹ്‌റൈന്‍ ദേശീയദിനാഘോഷം ‘ഈദുല്‍വതന്‍’ ആഘോഷിച്ച് കെഎംസിസി ബഹ്റൈന്‍

Byadmin

Dec 20, 2025


മനാമ: 54-ാംമത് ദേശീയദിനം ആഘോഷിക്കുന്ന ബഹ്‌റൈന് ആശംസകള്‍ സമര്‍പ്പിച്ചു കൊണ്ട് കെഎംസിസി ബഹ്‌റൈന്‍ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഇന്റോ – അറബ് കലാപ്രകടനങ്ങളിലൂടെ ആചരിച്ചു. ബഹ്‌റൈന്‍ ദേശീയഗാനാലാപനത്തോടെ തുടക്കം കുറിച്ച സാംസ്‌കാരിക സംഗമം ആക്റ്റിംങ്ങ് പ്രസിഡന്റ് എപി ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റഗം ഹിസ് എക്‌സലന്‍സി അഹമ്മദ് സബാ അല്‍സലൂം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് കുരുന്നുകള്‍ കാഴ്ചവെച്ച അറബിക് ഡാന്‍സ്, ഒപ്പന, ദഫ്മുട്ട് എന്നീ കലാപ്രകടനങ്ങള്‍ സാംസ്‌കാരിക സംഗമത്തിന് മികവേകി. കെഎംസിസി സംസ്‌കാരിക വിഭാഗമായ ഒലീവ് കോല്‍കളി സംഘം കാഴ്ചവെച്ച പ്രകടനം സ്രോതാക്കളില്‍ നവ്യാനുഭൂതി പകര്‍ന്നു. സംസ്ഥാന സെക്രട്ടറി അഷറഫ് കാട്ടില്‍പീടിക ആമുഖഭാഷണവും മുന്‍ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ആശംസ പ്രഭാഷണവും നിര്‍വ്വഹിച്ചു.

അറബ് പ്രമുഖന്‍ ഹുസൈന്‍ അല്‍ സലൂം സംസ്ഥാന ഭാരവാഹികളായ ഗഫൂര്‍ കൈ പമംഗലം, റഫീഖ് തോട്ടക്കര, ഷഹീര്‍ കാട്ടാമ്പള്ളി, എന്‍ അബ്ദുല്‍ അസീസ്, ഫൈസല്‍ കോട്ടപ്പള്ളി, എസ്‌കെ നാസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര സ്വാഗതവും വൈസ് പ്രസിഡന്റ് സലീം തളങ്കര നന്ദിയും പറഞ്ഞു.

 

The post ബഹ്‌റൈന്‍ ദേശീയദിനാഘോഷം ‘ഈദുല്‍വതന്‍’ ആഘോഷിച്ച് കെഎംസിസി ബഹ്റൈന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin