മനാമ: ആഗസ്റ്റ് 28 മുതല്‍ ബഹ്‌റൈന്‍ പോസ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മൈഗവ് ആപ്ലിക്കേഷന്‍ വഴി മാത്രമേ ലഭ്യമാകൂ എന്ന് ഗതാഗത-ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ & ഇഗവണ്‍മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ബഹ്റൈന്‍ പോസ്റ്റ് ആപ്ലിക്കേഷനെ മൈഗവിലേക്ക് സംയോജിപ്പിക്കുന്നത്.
മൈഗവിലെ തപാല്‍ സേവനങ്ങളില്‍ പിഒ ബോക്‌സ് സബ്‌സ്‌ക്രിപ്ഷനുകള്‍ പുതുക്കല്‍, പ്രാദേശികമായും അന്തര്‍ദേശീയമായും കത്തുകളുടെയും പാഴ്‌സലുകളുടെയും ട്രാക്കിംഗ്, ഷിപ്പിങ് ചെലവുകള്‍ കണക്കാക്കല്‍, പിഒ ബോക്‌സുകളും പോസ്റ്റ് ഓഫിസുകളും കണ്ടെത്തല്‍, തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിക്കല്‍ എന്നിവ ഇതിലുള്‍പ്പെടും.
സംയോജിത തപാല്‍ സേവനങ്ങളില്‍നിന്ന് പ്രയോജനം നേടാന്‍ സര്‍ക്കാര്‍ ആപ് പോര്‍ട്ടലായ bahrain.bh/apps വഴി ലഭ്യമായ മൈഗവ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മന്ത്രാലയം എല്ലാ ഉപയോക്താക്കളോടും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനാഗ്രഹിക്കുന്നവര്‍ക്ക് 80008001 എന്ന നമ്പറില്‍ ബന്ധപ്പെടാം.
The post ബഹ്‌റൈന്‍ പോസ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനിമുതല്‍ മൈഗവ് ആപ്പില്‍ മാത്രം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.