മനാമ: ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റിന്റെ പതിമൂന്നാം പതിപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2025-2026 സീസണിലേക്കുള്ള അപേക്ഷകള്‍ തിങ്കളാഴ്ച വരെ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു.
നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റിന്റെയും എസ്ടിസി ബഹ്റൈന്റെയും പങ്കാളിത്തത്തോടെ അല്‍-ബദിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഈ വര്‍ഷത്തെ മാര്‍ക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്.
പ്രാദേശിക കര്‍ഷകര്‍, കാര്‍ഷിക കമ്പനികള്‍, നഴ്സറികള്‍, ഈന്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്നവര്‍, തേനീച്ച വളര്‍ത്തുന്നവര്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
താല്‍പ്പര്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mun.gov.bh ല്‍ ലഭ്യമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം വഴിയോ മാര്‍ക്കറ്റിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ @farmersbh വഴിയോ അപേക്ഷിക്കാം.
The post ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റിന്റെ പതിമൂന്നാം പതിപ്പ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.