മനാമ: ബഹ്‌റൈനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തിയ സാംസ്‌കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാനെ ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികള്‍ സന്ദര്‍ശിച്ചു. മലയാളം മിഷന്റെയും ലോക കേരള സഭയുടെയും ആഭിമുഖ്യത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.
സാംസ്‌കാരിക സമന്വയത്തിന്റെയൂം അതിരില്ലാത്ത പരസ്പര സ്‌നേഹത്തിന്റെയും നാടാണ് മലപ്പുറം ജില്ലയെന്നും കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക ഭൂമികയില്‍ മലപ്പുറത്തിന്റെ സംഭാവന വിലമതിക്കാന്‍ ആവാത്തതാണെന്നും മന്ത്രി സൗഹൃദ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
The post ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികള്‍ മന്ത്രി സജി ചെറിയാനെ സന്ദര്‍ശിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.