മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സജീവമായ ഫിഷിംഗ് കൂട്ടായ്മയായ ബഹ്റൈന്‍ ഷോര്‍ ആംഗ്ലേഴ്‌സ് (ബിഎസ്എ) സംഘടിപ്പിച്ച സീസണ്‍ 3 ഫിഷിംഗ് മത്സരത്തിന്റെ അവാര്‍ഡ് ദാന ചടങ്ങ് ഹൂറ അഷ്‌റഫ് പാര്‍ട്ടി ഹാളില്‍ വെച്ച് വര്‍ണ്ണാഭമായി സംഘടിപ്പിച്ചു. 45 ദിവസം നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
മെമ്പര്‍മാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ നാസര്‍ ടെക്‌സിം സ്വാഗതം ആശംസിച്ചു. അബ്ദുറഹ്‌മാന്‍ അബ്ദുള്ള ബു അസ്സ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും ടീം അംഗങ്ങളുടെയും വിവിധ കലാപരിപാടികളും റബ്ബര്‍ബാന്റ് ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ചടങ്ങിന് മാറ്റുകൂട്ടി.
മത്സരത്തില്‍ 9.945 കിലോ തൂക്കമുള്ള അയക്കൂറ പിടിച്ച് ലിജോ ചെമരശ്ശേരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 500 ഡോളര്‍ ക്യാഷ് അവാര്‍ഡും അല്‍ ജുനൈദ് ഫിഷിംഗ് ടൂള്‍സ് നല്‍കിയ ഫിഷിംഗ് റോഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്. മറ്റു വിജയികള്‍, രണ്ടാം സ്ഥാനം: ഉസ്മാന്‍ കൂരിയാടാന്‍ (9.104 കിലോ ശീലാവ്)- 300 ഡോളറും ഫിഷിംഗ് റോഡും. മൂന്നാം സ്ഥാനം: മുഹ്‌സിന്‍ ഷൈഖ് 8.200 കിലോ ക്വീന്‍ഫിഷ്)- 150 ഡോളറും ഫിഷിംഗ് റോഡും. നാലാം സ്ഥാനം: ഫൈസല്‍ മുഹമ്മദ് (7.540 കിലോ ക്വീന്‍ഫിഷ്) 100 ഡോളറും ഫിഷിംഗ് റോഡും.
സ്‌പോണ്‍സര്‍മാരായ അബ്ദുറഹ്‌മാന്‍ ബു അസ്സ (ലോജിസ്റ്റിക് ക്ലീനിംഗ്), ബിജു ആന്റണി (സ്ട്രക്ചര്‍ സ്റ്റുഡിയോ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍), തോമസ് ജയ്ന്‍ (അല്‍ ദാന കാര്‍സ്) എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബിഎസ്എ ഫിഷിംഗ് കോമ്പിറ്റീഷന് പുറമെ കടല്‍ത്തീര ശുചീകരണം ഉള്‍പ്പെടെയുള്ള വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്നു.
അഡ്മിന്‍മാരായ നാസര്‍ ടെക്‌സിം, അഷ്റഫ് ബില്ല്യാര്‍, അരുണ്‍ സേവ്യര്‍ ഉസ്മാന്‍ കൂരിയാടാന്‍, ജോബിന്‍ ജോണ്‍, അബ്ദുല്‍ റഷീദ്, മുഹമ്മദ് റാഫി, ജിഷാം കുഞ്ഞിമുഹമ്മദ് എന്നിവരാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
The post ബഹ്റൈന്‍ ഷോര്‍ ആംഗ്ലേഴ്‌സ് ഫിഷിംഗ് മത്സരം; സീസണ്‍ 3 സമാപിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.