മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഗള്‍ഫ് മേഖലയിലെ പ്രഥമ ദേവാലയമായ ബോംബേ ഭദ്രാസനത്തിലെ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തിഡ്രലില്‍ ‘എട്ടുനോമ്പ് ആചരണം’ ഇന്ന് മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ 1 മുതല്‍ എല്ലാ ദിവസവും വൈകിട്ട് 6.15 ന് സന്ധ്യാ നമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച്ച രാവിലെ 6.30 മുതല്‍ രാത്രി നമസ്‌ക്കാരം, പ്രഭാത സമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. എട്ടുനോമ്പ് സമാപന ദിനമായ സെപ്റ്റംബര്‍ 7 ഞായറാഴ്ച്ച വൈകിട്ട് 6.15 മുതല്‍ സന്ധ്യനമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവയും നടക്കും.
ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം ഈ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പിഎന്‍, ട്രസ്റ്റി സജി ജോര്‍ജ്, ആക്ടിംഗ് സെക്രട്ടറി സിബി ഉമ്മന്‍ സക്കറിയ എന്നിവര്‍ അറിയിച്ചു.
The post ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ എട്ടുനോമ്പ് ആചരണം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.