• Wed. Feb 25th, 2026

24×7 Live News

Apdin News

ബഹ്‌റൈൻ കുടുംബ സൗഹൃദ വേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Byadmin

Feb 25, 2026


മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കുടുംബ സൗഹൃദ വേദി, വിശുദ്ധ റമദാൻ പ്രമാണിച്ച് അദ്ലിയയിലെ ഓറ ആർട്‌സ് സെന്ററിൽ വെച്ച് വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലേബർ ക്യാമ്പ് തൊഴിലാളികൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ, സംഘടനയിലെ കുടുംബാംഗങ്ങൾ തുടങ്ങി അഞ്ഞൂറിലധികം പേർ ഒത്തുചേർന്ന സംഗമം പ്രവാസി ലോകത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ചയായി.

ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമുഖ വാഗ്മി സയ്യിദ് റമദാൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശവും ആത്മീയ അഭിവൃദ്ധിയും സൗഹൃദവും റമദാൻ കാലത്ത് കൂടുതൽ പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ട്രഷറർ മണിക്കുട്ടൻ, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിൻദേവ് എന്നിവർ നേതൃത്വം നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്, ഗുരുദേവ സൊസൈറ്റി ചെയർമാൻ അനിൽ, കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, എസ്.എൻ.സി.എസ് ചെയർമാൻ ഡി. കൃഷ്ണകുമാർ, സോമൻ ബേബി, ഡോ. പി.വി ചെറിയാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കൂടാതെ, ചെമ്പൻ ജലാൽ, ബദറുദ്ദീൻ, സുരേഷ് സുബ്രഹ്മണ്യം, നിസാർ കൊല്ലം, ബോബി പാറയിൽ, ഇ.വി. രാജീവൻ, ജേക്കബ് തെക്കുതോട്, മനോജ്‌ മയ്യന്നൂർ, എബി തോമസ്, ഗഫൂർ കൈപ്പമംഗലം, അനസ് റഹിം, സോവിച്ചൻ, ബഹദൂർ, വത്സരാജ്, ബേബി ഗണേഷ്, വിനയചന്ദ്രൻ, അഭിലാഷ് വേലുക്ക, റാഷിദ്‌ മാഹി, സജിത്ത് വെള്ളികുളങ്ങര, ഐ.വി. കൃഷ്ണൻ, സെവി മാത്തുണ്ണി, ഡോ. ബിന്ദു നായർ തുടങ്ങി നിരവധി സാമൂഹിക പ്രവർത്തകരും ചടങ്ങിൽ ആശംസകൾ നേർന്നു.

എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് മണക്കാല, ബിജോ തോമസ്, സജി ചാക്കോ, ഷാജി പുതുക്കുടി, ജയേഷ് താന്നിക്കൽ, മനോജ്‌ പിലിക്കോട്, അൻവർ നിലമ്പൂർ, മൻഷീർ കൊണ്ടോട്ടി, ജയേഷ് കുറുപ്പ് എന്നിവരും; ഇഫ്താർ വർക്കിംഗ് കമ്മറ്റി അംഗങ്ങളായ ഷമീർ സലിം, റെനിഷ് റെജി, വിനോദ് അരൂർ, ബൈജു കെ.എസ്, ഹുസൈൻ വയനാട്, വിനോദ് ആറ്റിങ്ങൽ, ഗഫൂർ മയ്യന്നൂർ, ഹരീഷ് പി.കെ, ഷനൂബ് എന്നിവരും വിരുന്നിന് നേതൃത്വം നൽകി. ലേഡീസ് വിംഗിൽ നിന്ന് ഷക്കീല, ദേവി ദിവ്യ, വിജയംബിക, സംഗീത റോഷിത്, രമ സന്തോഷ് എന്നിവർ ക്രമീകരണങ്ങൾ നിയന്ത്രിച്ചു.

പ്രവാസികൾക്കിടയിലെ സംഘടനയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഈ സംഗമമെന്ന് സംഘാടകർ അറിയിച്ചു. ഇഫ്താർ കൺവീനർ സയ്യിദ് ഹനീഫ്‌ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തി.

By admin