• Fri. Oct 3rd, 2025

24×7 Live News

Apdin News

ബിഎംസി ശ്രാവണ മഹോത്സവം 2025; നാടന്‍ പന്തുകളി ഫൈനലില്‍ സല്‍മാനിയ കിംഗ്‌സ് കിരീടം ചൂടി

Byadmin

Oct 3, 2025


 

മനാമ: മെഗാമാര്‍ട്ട് അവതരിപ്പിക്കുന്ന ബിഎംസി ശ്രാവണ മഹോത്സവം 2025 ന്റെ ഭാഗമായി നടന്നു വന്നിരുന്ന ബിഎംസി കെഎന്‍ബിഎ കപ്പ് 2025 സീസണ്‍ ടു നാടന്‍ പന്തുകളിയുടെ ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 26ാം തീയതി കെഎന്‍ബിഎ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. മത്സരത്തില്‍ ‘സല്‍മാനിയ കിംഗ്‌സ്’ ടീം കിരീടം ചൂടി. ലെജന്‍ഡ്‌സ് മത്സരത്തില്‍ ‘റിഫാ വാരിയേഴ്‌സ്’ ടീം വിജയം കൈവരിച്ചു.

ഫൈനല്‍ മത്സരത്തിന്റെ ഉദ്ഘാടനം ബിഎംസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍വഹിച്ചു. ശ്രാവണ മഹോത്സവം 2025 ജനറല്‍ കണ്‍വീനര്‍ ബിബിന്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ച പരിപാടിയില്‍ ചെയര്‍മാന്‍ സുധീര്‍ തിരുനിലത്ത്, ചീഫ് കോഡിനേറ്റര്‍ മണിക്കുട്ടന്‍, സ്‌പോണ്‍സര്‍ഷിപ്പ് ചെയര്‍മാന്‍ ഇവി രാജീവന്‍, സൈദ് ഹനീഫ്, സിജു പുന്നവേലി, റസാഖ്, പ്രക്ഷോബ്, ഷറഫ്, ജേക്കബ്, തോമസ് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

നാടന്‍പന്തുകളി മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം സെപ്റ്റംബര്‍ 27ാം തീയതി ബഹ്‌റൈന്‍ മീഡിയ സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന കെഎന്‍ബിഎ ഓണം പൊന്നോണം ആഘോഷ പരിപാടില്‍ നടന്നു. ന്യൂ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഗോപിനാഥ മേനോന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ച ഓണം പൊന്നോണം ആഘോഷ പരിപാടിയില്‍ സുധീര്‍ തിരുനലത്ത് സ്വാഗതം ആശംസിക്കുകയും, ഫ്രാന്‍സിസ് കൈതാരത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു.

കെഎന്‍ബിഎ ചെയര്‍മാന്‍ രഞ്ജിത്ത് കുരുവിള, ഇവി രാജീവന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. ബിബിന്‍ വര്‍ഗീസ്, മോനി ഓടിക്കണ്ടത്തില്‍, ഷറഫ്, സൈദ് ഹനീഫ്, അന്‍വര്‍ നിലമ്പൂര്‍, കണ്‍വീനര്‍ ക്രിസ്റ്റി, കെഎന്‍ബിഎ പ്രസിഡന്റ് ജിതിന്‍ കുട്ടപ്പന്‍, രക്ഷാധികാരികളായ ഷോണ്‍ പുന്നൂസ്, മോബി കുറിയാക്കോസ്, ബിഎംസി എക്‌സിക്യൂട്ടീവ് മാനേജര്‍ ജെമി ജോണ്‍, മണിക്കുട്ടന്‍, വിസി ഗോപാലന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ഡേവിഡ് മെമ്മോറിയല്‍ ട്രോഫി ഷിജോ തോമസും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി കെഎന്‍ബിഎയുമാണ് സ്‌പോണ്‍സര്‍ ചെയ്തത്. ഓണം പൊന്നോണം ആഘോഷ പരിപാടിയില്‍ നടന്ന തരംഗ ഓര്‍ക്കസ്ട്രയുടെ ഗാനസന്ധ്യ, പ്രമുഖ സിനി താരം പൊള്ളാച്ചി മുത്തു (റമിത്ത്), ദില്‍ജിഷ മഹി എന്നിവരുടെ പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടി.

കെഎന്‍ബിഎ കുട്ടികളുടെ മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയും, റിഥം മ്യൂസിക് ബാന്‍ഡിലെ കുട്ടികള്‍ അവതരിച്ച ഫ്യൂഷന്‍ ഡാന്‍സ്, സുമേഷ്, അമ്പിളി എന്നിവര്‍ അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ് എന്നിവയും ശ്രദ്ധേയമായിരുന്നു. രക്ഷാധികാരി മോബി കുരിയാക്കോസ് രേഖപ്പെടുത്തിയ പരിപാടിയില്‍ രാജേഷ് പെരുങ്ങുഴി, സഞ്ജു എന്നിവര്‍ അവതാരകരായി പങ്കെടുത്തു.

 

By admin