മനാമ: ബികെഎസ് ദേവ്ജി കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നൂറ്റി അമ്പതോളം ഇനങ്ങളിലായി ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കലോത്സവമാണ് ബി കെഎസ് സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് മാസം മുതല്‍ ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഏഴോളം വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി നൂറിലധികം വരുന്ന വോളണ്ടിയര്‍മാരുടെ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. രേണു ഉണ്ണികൃഷ്ണന്‍ കണ്‍വീനറും സുമി ജിജോ, രാധികാ കൃഷ്ണന്‍ എന്നിവര്‍ ജോയിന്‍ കണ്‍വീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
നാട്ടിലെ സ്‌കൂള്‍ കലോത്സവങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടും കേരളത്തില്‍ നിന്ന് പ്രത്യേകം വരുന്ന ജഡ്ജസും സമാജം കലോത്സവത്തിന്റെ പ്രത്യേകതയാണ്. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രമുഖ ഡാന്‍സറും റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവുമായി പ്രവര്‍ത്തിക്കുന്ന നീരവ് ബാവലേച്ച കലോത്സവം എംബ്ലം പ്രകാശനം ചെയ്തു.
പ്രവാസ ജീവിതം നയിക്കുന്ന കുട്ടികളുടെ കലാസാമൂഹിക ജീവിതത്തെ അടയാളപ്പെടുത്തുന്നതിനായും കുട്ടികളിലെ സര്‍ഗാത്മക പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ബഹ്‌റൈന്‍ കേരളീയ സമാജം ആവിഷ്‌കരിച്ച കലോത്സവം കേരളത്തിന് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ കലോത്സവം ആണെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകസമിതി അറിയിച്ചു. രേണു ഉണ്ണികൃഷ്ണന്‍- 3836 0489, സുമി ജിജോ- 3375 1565, രാധിക കൃഷ്ണന്‍- 39127893.
The post ബികെഎസ് ദേവ്ജി കലോത്സവം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.