തിരുവനന്തപുരം: അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ”അങ്കണവാടിയില്‍ ഉപ്പുമാവ് മടുത്തു. ബിർണാണിയും പൊരിച്ച കോഴിയും വേണം” എന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്‍റെ വീഡിയോയില്‍ ആരോഗ്യ മന്ത്രി ഇടപെടുകയായിരുന്നു. ശങ്കു എന്ന കുഞ്ഞിന്‍റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്‍റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്.
https://www.facebook.com/watch/?v=1327716005097521
വനിതാ- ശിശു വികസന വകുപ്പിന്‍റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്‍റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.