• Fri. Aug 14th, 2026

24×7 Live News

Apdin News

‘ബ്ലാക് വിഡോസ്’ തട്ടിപ്പിൽ റഷ്യ ഞെട്ടലിൽ; മരിക്കുന്ന സൈനികരെ വിവാഹം കഴിച്ച് ധനസഹായം തട്ടുന്ന സംഘം സജീവം

Byadmin

Aug 14, 2026


സെന്റ് പീറ്റേഴ്‌സ്ബർഗ്: യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കുന്ന റഷ്യൻ സൈനികരെയും അവരുടെ കുടുംബങ്ങളെയും വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയുടെ സർക്കാര ധനസഹായം തട്ടിയെടുക്കുന്ന ‘ബ്ലാക് വിഡോസ്’ സംഘങ്ങൾ റഷ്യയിൽ പടരുന്നു. യുദ്ധത്തിൽ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സൈനികരെ വിവാഹം കഴിച്ച്, അവരുടെ മരണാനന്തര ആനുകൂല്യങ്ങൾ മുഴുവൻ സ്വന്തമാക്കുന്ന അസാധാരണമായ തട്ടിപ്പ് രീതിയാണിത്.

ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന അഞ്ച് സൈനികർ ഒരുമിച്ച് മരണപ്പെട്ടതോടെയാണ് ഈ വൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. മരണപ്പെട്ട അഞ്ച് പേരുടെയും ഇൻഷുറൻസ് തുകയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കേണ്ട വ്യക്തിയായി രേഖപ്പെടുത്തിയിരുന്നത് ആശുപത്രിയിലെ ഒരേ നഴ്സിനെയായിരുന്നു. പരിശോധനയിൽ, മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇവർ അഞ്ച് സൈനികരെയും നിയമപരമായി വിവാഹം കഴിച്ചതായി കണ്ടെത്തി. സംഭവത്തെത്തുടർന്ന് നഴ്സിനെ ജോലിയിൽ നിന്ന് പുറത്താക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

By admin