• Tue. Mar 11th, 2025

24×7 Live News

Apdin News

‘ഭർത്താവ് കാരണം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ല, വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകും’; കൽപ്പന രാഘവേന്ദർ

Byadmin

Mar 11, 2025





സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഗായിക കൽപ്പന രാഘവേന്ദർ. താൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നു. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഭർത്താവ് കാരണം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് പലരും വാർത്തകൾ നൽകി. തൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് ഭർത്താവാണെന്ന് കൽപ്പന രാഘവേന്ദർ പ്രതികരിച്ചു.

കുറെ കാലമായി ഇൻസോംനിയ ഉണ്ട്. അന്ന് മരുന്ന് കഴിച്ച ഡോസ് കൂടിപ്പോയി. ഭർത്താവുമായി ഫോണിൽ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോഴാണ് ബോധം കെട്ട് വീണത്. അദ്ദേഹമാണ് പൊലീസിൽ അറിയിച്ചതും ആംബുലൻസ് വിളിച്ചതും. ആശുപത്രിയിൽ ഉണ്ടായിരുന്നത് ഭർത്താവും മകളുമാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ നാളെ കേരളത്തിൽ എത്തിയും പരാതി നൽകുമെന്നും കൽപ്പന വ്യക്തമാക്കി.

അതേസമയം അമ്മയുടേത് ആത്മഹത്യ ശ്രമം അല്ലെന്ന് മകൾ ദയ നേരത്തെ പറഞ്ഞിരുന്നു. അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നും ആയിരുന്നു മകളുടെ പ്രതികരണം. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ വിഷയത്തിൽ വ്യക്തതയുമായി രം​ഗത്തെത്തിയത്.

രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് സുരക്ഷാ ജീവനക്കാരന്റെയും അയൽക്കാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കൽപന അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



By admin