• Wed. Oct 23rd, 2024

24×7 Live News

Apdin News

മഞ്ഞപ്പട നെക്സ്റ്റ്ജെൻ കപ്പ് ട്രോഫി പ്രകാശനവും ടീം ഡ്രോയും സംഘടിപ്പിച്ചു | Pravasi | Deshabhimani

Byadmin

Oct 23, 2024



കുവൈത്ത്  സിറ്റി > ഒക്ടോബർ 25 ന് പി എ എസ് സബാഹിയ ഫുട്ബോൾ മൈതാനത്ത് നടക്കുന്ന മഞ്ഞപ്പട നെക്സ്റ്റ്ജെൻ കപ്പ് 2024 ന്റെ ട്രോഫി പ്രകാശനവും, ടീം ഡ്രോ ഇവന്റും സംഘടിപ്പിച്ചു.  ഫഹീലിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ പരിശീലകർ, മാധ്യമങ്ങൾ, സ്പോൺസർമാർ, മഞ്ഞപ്പട എക്സിക്യൂട്ടീവ്സ് എന്നിവർ പങ്കെടുത്തു.

മഞ്ഞപ്പടയുടെ ഉന്നത ഭരണസമിതിയായ വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാനവാസ് ബഷീറിനെ ചടങ്ങിൽ ആദരിച്ചു. മഞ്ഞപ്പട പ്രസിഡന്റ് ജംഷീദ് അയ്ദീദ്, സെക്രട്ടറി ലിജോയ് കോശി, മഞ്ഞപ്പട കുവൈത്ത് വിങ്ങിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ജെറിൽ കുരിയൻ, സുബിൻ മാത്യു, ഡോ.   മെർലീൻ ലിജോ, ട്രഷറർ മനു മോനച്ചൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ  ടെൻസൺ, ബെജു, പീറ്റർ, വിനയ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin