മനാമ: നിയമവിരുദ്ധമായി വീട്ടുജോലികള്‍ ചെയ്തിരുന്ന തൊഴിലാളികള്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് സെന്റന്‍ഷനിംഗിലെ വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി സഹകരിച്ച് ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സാണ് (എന്‍പിആര്‍എ) താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധമായി മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ഇവരെ സഹായിച്ച ഒരു വ്യക്തിയും അറസ്റ്റിലായി. നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി എന്‍പിആര്‍എ അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച് അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
The post മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീട്ടുജോലി; നിരവധിപേര്‍ അറസ്റ്റില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.