മനാമ: മത്സ്യബന്ധന നിയമ മാറ്റങ്ങള്‍ക്ക് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്‍കി. മത്സ്യബന്ധനം, ചൂഷണം, സമുദ്രവിഭവങ്ങളുടെ സംരക്ഷണം എന്നിവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2002 ലെ ഡിക്രി-ലോ (20) ലെ ആര്‍ട്ടിക്കിള്‍ (33) ആണ് ഭേദഗതി ചെയ്തത്.
പുതിയ നിയമപ്രകാരമുള്ള ശിക്ഷകള്‍
ആര്‍ട്ടിക്കിള്‍ (18) ന്റെ ലംഘനങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 1,000 ദിനാറിനും 10,000 ദിനാറിനും ഇടയിലുള്ള പിഴയും അല്ലെങ്കില്‍ പിഴ ശിക്ഷ മാത്രമായും ലഭിക്കും.
ആര്‍ട്ടിക്കിള്‍ (23) ന്റെ ലംഘനങ്ങള്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത തടവും 30,000 ദിനാറിനും 100,000 ദിനാറിനും ഇടയിലുള്ള പിഴയും അല്ലെങ്കില്‍ പിഴ ശിക്ഷ മാത്രമായും ലഭിക്കും.
ആര്‍ട്ടിക്കിള്‍ (21), ഖണ്ഡിക (d), ആര്‍ട്ടിക്കിള്‍ (22) എന്നിവയുടെ ലംഘനങ്ങള്‍ക്ക് 1,000 ദിനാറിനും 5,000 ദിനാറിനും ഇടയിലുള്ള പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ഈ കുറ്റകൃത്യത്തിന് പിഴ ശിക്ഷ മാത്രമായും ലഭിക്കും.
ആര്‍ട്ടിക്കിളുകളായ (3), (16), (17), (19), (20), (21) ഖണ്ഡികകള്‍ (a, b, c, e, f), (24), (25), (27), (29), (30) എന്നിവയുടെ ലംഘനങ്ങള്‍ക്ക് തടവും 500 ദിനാറിനും 3,000 ദിനാറിനും ഇടയിലുള്ള പിഴയും അല്ലെങ്കില്‍ പിഴ ശിക്ഷ മാത്രമായും ലഭിക്കും.
ആര്‍ട്ടിക്കിള്‍ (12), (13) ഖണ്ഡിക (d), ആര്‍ട്ടിക്കിള്‍ (14), (21) ഖണ്ഡിക (g), ആര്‍ട്ടിക്കിള്‍ (26), (28) എന്നിവയുടെ ലംഘനങ്ങള്‍ക്ക് തടവും 100 ദിനാറിനും 2,000 ദിനാറിനും ഇടയിലുള്ള പിഴയും അല്ലെങ്കില്‍ പിഴ ശിക്ഷ മാത്രമായും ലഭിക്കും.
മുകളില്‍ സൂചിപ്പിച്ച ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷ ഇരട്ടിയാകും.