മനാമ: മനാമയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച ദമ്പതികള്‍ അറസ്റ്റില്‍. മോഷ്ടിച്ച സ്വര്‍ണത്തിന് പകരം ദമ്പതികള്‍ വ്യാജ സ്വര്‍ണം ജ്വല്ലറിയില്‍ വെക്കുകയും ചെയ്തു.
31, 33 വയസ്സുള്ള പുരുഷനെയും സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ അറബ് പൗരന്മാരാണ്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
The post മനാമയിലെ സ്വര്‍ണ്ണക്കടയില്‍ മോഷണം; ദമ്പതികള്‍ അറസ്റ്റില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.