മനാമ: ബഹ്റൈനിലെ പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തി വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിക്കുന്ന ആദ്യ വടംവലി മത്സരം ഡിസംബര്‍ 12 ന് നടക്കും. സല്‍മാനിയയിലെ അല്‍ ഖാസിയ ക്ലബ് ഗ്രൗണ്ടില്‍ വച്ചാണ് മത്സരം. വെള്ളിയാഴ്ച്ച വൈകിട്ട് 5 മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ ബഹ്റൈനിലെ പ്രൊഫെഷണല്‍ വടംവലി ടീമുകള്‍ ഏറ്റുമുട്ടും.
ബഹ്റൈനിലെ ടഗ് ഓഫ് വാര്‍ അസോസിയേഷനുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. അവധിക്ക് നാട്ടില്‍ പോയ വോയ്സ് ഓഫ് ആലപ്പി വടംവലി ടീം അംഗമായിരുന്ന മനു കെ രാജന്‍ നാല് മാസം മുമ്പ് ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ട്രോഫിയും മറ്റ് സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും.
വോയ്സ് ഓഫ് ആലപ്പി സ്‌പോര്‍സ് വിങ്ങിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. തരംഗ ശൈലിയിലാണ് മത്സരം. കഴിഞ്ഞ വര്‍ഷം വോയ്സ് ഓഫ് ആലപ്പിയിലെ വിവിധ ഏരിയ കമ്മറ്റി ടീമുകള്‍ തമ്മില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ വിജയത്തെ തുടര്‍ന്ന് ഈ വര്‍ഷം പ്രൊഫെഷണല്‍ ടീമുകളെ ഉള്‍പ്പെടുത്തി മത്സരം വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 3696 2896 (ഗിരീഷ് ബാബു), 3713 6486 (പ്രശോബ് എംകെ), 3225 5785 (അനന്ദു സിആര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
The post മനു മെമ്മോറിയല്‍ ട്രോഫി വടംവലി മത്സരം നാളെ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.