• Sat. Oct 17th, 2026

24×7 Live News

Apdin News

മന്ത്രി ബിന്ദു കൃഷ്ണയുടെ ഡ്രൈവേഴ്സ് സ്റ്റാഫിലെ അംഗം രമ്യ ഹരിദാസിന്റെ ഡ്രൈവർ; വിവാദമായി ഡ്രൈവർ നിയമനം

Byadmin

Oct 17, 2026


തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ ഡ്രൈവേഴ്സ് സ്റ്റാഫിലെ അംഗം രമ്യ ഹരിദാസിന്റെ ഡ്രൈവർ. പാളയം സുരേഷ് കുമാറാണ് രമ്യ ഹരിദാസിന്റെ ഡ്രൈവറായി പ്രവർത്തിക്കുന്നത്. ഇന്ന് നിയമസഭയിലേക്ക് രമ്യ ഹരിദാസുമായി എത്തിയത് പാളയം സുരേഷ്. വിഷയത്തിൽ ചിറയിൻകീഴ് പ്രാദേശിക കോൺഗ്രസിൽ തർക്കം രൂക്ഷം. എംഎൽഎയുമായി സുരേഷ് എത്തുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു. സുരേഷ് പാളയം പ്രദീപിന്റെ അടുത്ത സഹായി എന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

അതേസമയം രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് എതിരെ പ്രമേയം പാസാക്കി ചിറയന്‍കീഴിലെ കോണ്‍ഗ്രസം മണ്ഡലം കമ്മറ്റികള്‍. രമ്യ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആസ്തി വികസന ഫണ്ട് എംഎല്‍എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മറ്റികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയന്‍കീഴില്‍ എംഎൽഎയും പാര്‍ട്ടിപ്രവര്‍ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്‍എയ്ക്ക് എതിരെ രംഗത്തെത്തുകയാണ്. രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില്‍ ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.

By admin