മനാമ: വ്യത്യസ്ത കേസുകളില്‍ മയക്കുമരുന്നുമായി ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധിപേര്‍ പിടിയില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സിന്റെ ആന്റി-നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് ആണ് പ്രതികളെ പിടികൂടിയത്.
വിവിധ രാജ്യക്കാരായ പ്രതികളില്‍ നിന്നും മൂന്ന് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. 28,000 ദിനാര്‍ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. തുടര്‍നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
The post മയക്കുമരുന്നുമായി ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധിപേര്‍ പിടിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.