മനാമ: ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, മരിജുവാന എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്ന് ഇടപാട് നടത്തിയ പ്രവാസി തൊഴിലാളിക്കെതിരെ കേസെടുത്തു. 25 വയസ്സുള്ള ഇയാള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്.
നിയമവിരുദ്ധവും സൈക്കഡെലിക് (Psychedelic) ഇനത്തില്‍പെട്ട വസ്തുക്കള്‍ വില്‍ക്കുകയും കൈവശം വയ്ക്കുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇയാള്‍ പാകിസ്താന്‍ പൗരനാണ്. അറസ്റ്റിലായ ദിവസം പ്രതിയുടെ കൈവശവും താമസസ്ഥലത്ത് നിന്നും മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.
The post മയക്കുമരുന്ന് ഇടപാട്; പ്രവാസി തൊഴിലാളിക്കെതിരെ കേസെടുത്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.