മനാമ: മയക്കുമരുന്ന് ഇറക്കുമതി കേസില്‍ 49 കാരിയായ ഫിലിപ്പീന്‍സ് സ്വദേശിക്ക് 15 വര്‍ഷം തടവ്. തായ്ലന്‍ഡില്‍ നിന്ന് എയര്‍ മെയില്‍ വഴി 1.2 കിലോഗ്രാം കഞ്ചാവ് ഇറക്കുമതി ചെയ്തു എന്നാണ് കുറ്റം. യുവതിക്ക് ഹൈ ക്രിമിനല്‍ കോടതി 5,000 ദിനാര്‍ പിഴയും ചുമത്തി. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടു.
ഷിപ്പിംഗ് കമ്പനിയില്‍ നിന്ന് പാക്കേജ് എടുക്കാന്‍ വന്നപ്പോഴാണ് മയക്കുമരുന്ന് വില്‍പനക്കാരിയായ യുവതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി യുവതിക്ക് വന്ന കൊറിയര്‍ പരിശോധിക്കുകയായിരുന്നു.
The post മയക്കുമരുന്ന് ഇറക്കുമതി കേസ്; 49 കാരിക്ക് 15 വര്‍ഷം തടവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.