• Sun. May 18th, 2025

24×7 Live News

Apdin News

മര്‍കസ് ബഹ്റൈന്‍ സൗത്ത് സെന്‍ട്രല്‍ ഡയറക്‌ട്രേറ്റ് പുനസംഘടിപ്പിച്ചു

Byadmin

May 18, 2025


 

മനാമ: സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണന്നും വിദ്യാഭ്യാസ സേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും മര്‍കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി പ്രസ്താവിച്ചു. മര്‍കസ് ബഹ്‌റൈന്‍ സൗത്ത് സെന്‍ട്രല്‍ ജനറല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം.

സല്‍മാബാദ് സുന്നി സെന്ററില്‍ നടന്ന സൗത്ത് സെന്‍ട്രല്‍ ജനറല്‍ കൗണ്‍സില്‍ പി.എം സുലൈമാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ഡപ്യൂട്ടി പ്രസിഡന്റ് അഡ്വ എം.സി അബ്ദുള്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലില്‍ മര്‍കസ് സൗത്ത് സെന്‍ട്രല്‍ ഡയറക്‌ട്രേറ്റ് പുനസംഘടിപ്പിച്ചു.

ഭാരവാഹികള്‍: ശംസുദ്ധീന്‍ സുഹ്രി (പ്രസിഡന്റ്), ഫൈസല്‍ ചെറുവണ്ണൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ബാസ് മണ്ണാര്‍ക്കാട് (ഫിനാന്‍സ് സിക്രട്ടറി), ഉമര്‍ ഹാജി ചേലക്കര, ശിഹാബുദ്ധീന്‍ സിദ്ദീഖി, മുസ്തഫ സി.വി വടകര, ഉമര്‍ ഹാജി പെരുമ്പടപ്പ്, മന്‍സൂര്‍ അഹ്‌സനി വടകര എന്നിവര്‍ അസോസിയേറ്റ് പ്രസിഡന്റുമാരും ആസിഫ് നന്തി (റിഫ), അബ്ദുസത്താര്‍ (ഹമദ് ടൗണ്‍), ഹംസ ഖാലിദ് സഖാഫി (സല്‍മാബാദ്), അസ്മര്‍ (സിത്ര), അബ്ദുല്‍ ഫത്താഹ് (ഇസാ ടൗണ്‍) എന്നിവര്‍ ഏരിയാ സെക്രട്ടറിമാരുമാണ്. തൗഫീഖ് ബെല്‍തങ്ങാടി (ഇന്റര്‍‌സ്റ്റേറ്റ് മെമ്പര്‍).

മര്‍കസ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളായ അബ്ദുറഹിം സഖാഫി വരവൂര്‍, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ഐ.സി.എഫ് ഫിനാന്‍സ് സിക്രട്ടറി മുസ്തഫ ഹാജി കണ്ണപുരം, ഉസ്മാന്‍ സഖാഫി തളിപ്പറമ്പ്, ആര്‍.എസ്.സി നാഷണല്‍ ചെയര്‍മാന്‍ മന്‍സൂര്‍ അഹ്‌സനി വടകര എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ചെറുവണ്ണൂര്‍ സ്വാഗതവും ഹംസ ഖാലിദ് സഖാഫി നന്ദിയും പറഞ്ഞു.

 

The post മര്‍കസ് ബഹ്റൈന്‍ സൗത്ത് സെന്‍ട്രല്‍ ഡയറക്‌ട്രേറ്റ് പുനസംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin