• Tue. Feb 11th, 2025

24×7 Live News

Apdin News

മറ്റുള്ളവർക്ക് വേണ്ടി പണം അയച്ചാൽ കുവൈത്ത് മണി എക്‌സ്‌ചേഞ്ചുകളിൽ പുതിയ നിയന്ത്രണം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 11, 2025


Posted By: Nri Malayalee
February 11, 2025

സ്വന്തം ലേഖകൻ: മണി എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സ്വന്തമായല്ലാതെ മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നത് പരിശോധിക്കാനാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എല്ലാ മണി എക്‌സ്‌ചേഞ്ചുകൾക്കും നിർദേശം നൽകിയിരിക്കുന്നത്.

മറ്റുള്ളവർക്ക് വേണ്ടി പണം അയച്ചാൽ വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമനടപടികൾക്ക് വിധേയരാകേണ്ടിവരും. കുറഞ്ഞത് 50 ദിനാർ അയച്ചാൽപോലും ഇത് ബാധകമാണ്. സ്ഥിരമായി ഒരേ തുക ആവർത്തിച്ച് അയക്കുന്ന ഇടപാടുകളും നിരീക്ഷണവിധേയമാകും.

ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് 5 വർഷം വരെയുള്ള രേഖകൾ എക്‌സ്‌ചേഞ്ച് കമ്പനികൾ സൂക്ഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിയന്ത്രണം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയവ തടയുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.

By admin