മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ ഫുട്‌ബോള്‍ ടീം ‘മലപ്പുറം എഫ്‌സി’ ലോഗോ പ്രകാശനം ചെയ്തു. എംജെപിഎ ഇരുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസ്സന്‍ ഈദ് ബുഖമസ് നിര്‍വഹിച്ചു. അദ്ദേഹത്തില്‍ നിന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ബഹ്റൈന്‍ പ്രസിഡന്റ് അര്‍ഷാദ് അഹ്‌മദ് പാലക്കണ്ടി ലോഗോ ഏറ്റുവാങ്ങി.
അധ്യക്ഷന്‍ എംജെപിഎ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍, രക്ഷാധികാരി നാസര്‍ മഞ്ചേരി, സെക്രട്ടറി പ്രവീണ്‍ മേല്‍പത്തൂര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സാജന്‍ ചെറിയാന്‍, അഡ്വ. വി.കെ തോമസ്, സഹല്‍ ജമാലുദ്ധീന്‍, ഡോ. ഫെമില്‍, സക്കീര്‍ ഷിഫ അല്‍ജസിറ, ബാലന്‍ എടപ്പാള്‍, ആദില്‍ പറവത്ത്, ദിലീപ്, മജീദ് ചെമ്മാട്, ഖല്‍ഫാന്‍, മനോജ്, റഷീദ്, രഞ്ജിത്ത്, സഫ്വാന്‍, വിനീഷ്, നാസര്‍, മണി, കരീം മോന്‍, സ്വരാജ് സലാം നിലമ്പൂര്‍, സുനില്‍, മുഹമ്മദാലി, റഷീദ്, പ്രമോദ്, റഫീഖ്, പ്രപഞ്ച്, ഷഹീന്‍, നസീര്‍, ബാബു പൊന്നാനി, അരുണ്‍, സജീവ്, അഭിലാഷ്, സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയില്‍ നിന്നും ബഹ്‌റൈനിലുള്ള പ്രവാസികളില്‍ മലപ്പുറം എഫ്‌സി ഫുട്‌ബോള്‍ ടീമില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ +973 39264864 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
The post മലപ്പുറം എഫ്‌സി ഫുട്‌ബോള്‍ ടീം ലോഗോ പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.