• Sun. Jun 15th, 2025

24×7 Live News

Apdin News

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു

Byadmin

Jun 15, 2025


മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ സ്റ്റാര്‍വിഷന്‍ ബാനറില്‍ ഇന്ത്യന്‍ ക്ലബ്ബില്‍ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. ശിഫ അല്‍ ജസീറ സിഇഒ ഹബീബ് റഹ്‌മാന്‍ പ്രോഗ്രാം കമ്മറ്റി മുഖ്യ രക്ഷധികാരിയായിരുന്ന ആഘോഷം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസ്സന്‍ ഈദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കളും പ്രവാസികളും ബഹ്റൈനിലെ നാനാദിക്കുകളില്‍ നിന്നും എത്തിയിരുന്നു. സീറ്റ് കിട്ടാതെ നിരവധി കുടുംബങ്ങള്‍ തിരിച്ചു പോകേണ്ടി വന്നതില്‍ സംഘാടകര്‍ ക്ഷമ ചോദിച്ചു.

രക്ഷാധികാരി നാസര്‍ മഞ്ചേരിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പരിപാടിയില്‍ പ്രസിഡന്റ് ചെമ്പന്‍ ജലാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രവീണ്‍ മേല്‍പത്തൂര്‍ സ്വാഗതം പറഞ്ഞു. യുവഗായകന്‍ പാട്ടോഹോളിക് എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ഇസ്മയിലിന്റെ സംഗീത സന്ധ്യ സദസ്സിനെ ആവേശഭരിതമാക്കി. ബഹ്റൈനിലെ യുവതലമുറയുടെ മികവുറ്റ കലാ പരിപാടികളും അരങ്ങേറി. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി രാജ പാണ്ഡിയന്‍, അഡ്വ. വികെ തോമസ്, അനീഷ് ശ്രീധര്‍, ബിജു ജോര്‍ജ്, ഹിലാല്‍ ഹോസ്പിറ്റല്‍ സിഎഫ്ഒ സഹല്‍ ജമാലുദ്ധീന്‍, അഡ്വ മാധവന്‍ കല്ലത്ത്, ഡോ. ഫെമില്‍ കൊണ്ടോട്ടി, സുബൈര്‍ കണ്ണൂര്‍, സേതുരാജ് കടക്കല്‍, ബാബു ദേവീസ്, രാജേഷ് (എന്‍എസ്എസ്) മനോജ് മയ്യന്നൂര്‍, നജീബ് കടലായി, ആര്‍ പവിത്രന്‍, കൃഷ്ണകുമാര്‍ എസ്എന്‍സിഎസ്, ജേക്കബ് തേക്കുതോട്, മോനിച്ചന്‍, അല്‍ ദസ്മ ബേക്കറി പ്രധിനിധി ഇര്‍ഷാദ്, പ്യാരി ലാല്‍, മൊയ്ദീന്‍കുട്ടി കൊണ്ടോട്ടി, ജ്യോതിഷ്, നൗഷാദ് മഞ്ഞപ്പാറ, അലവി ഹാജി കാളികാവ്, റെയ്സണ്‍ വര്‍ഗീസ്, ഷാഫി അസാസ്, നാദിര്‍ഷ, ഹസ്സന്‍ പൊന്നാനി, അഹമ്മദ്ക്കുട്ടി വളാഞ്ചേരി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ബാലന്‍, ആദില്‍ പറവത്ത്, സാജന്‍ ചെറിയാന്‍, മജീദ് ചെമ്മാട്, ഖല്‍ഫാന്‍, മണി, മനോജ്, കരീം മോന്‍, റഫീഖ്, അമൃത രവി, റഷീദ്, ഷഹീന്‍, സുനില്‍, നിയാസ് നാസര്‍, രഞ്ജിത്ത്, മുഹമ്മദാലി, അരുണ്‍, വിനീഷ്, സ്വരാജ്, ബാബു പൊന്നാനി, സലാം നിലമ്പൂര്‍, പ്രമോദ്, നാസര്‍ തിരൂരങ്ങാടി, നസീര്‍ പൊന്നാനി, സജീവ്, സഫ്വാന്‍, പ്രപഞ്ച്, സുബൈര്‍, അഭിലാഷ്, പര്‍വീണ്‍, ഡോ. രഹ്ന, ഷിദ, ജിഷീദ, റീന, സുല്‍ഫത്, ബീന സബ, അഞ്ജന സുബൈദ, ഹിബ നിയാസ്, റിനി തുടങ്ങിയവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. ട്രഷറര്‍ ദിലീപ് പനയുള്ളതില്‍ നന്ദി പറഞ്ഞു.

By admin