• Sat. Jan 4th, 2025

24×7 Live News

Apdin News

മഹാകുംഭമേളയുടെ പ്രവേശന കവാടത്തിൽ ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ശിവഡമരു

Byadmin

Jan 2, 2025





മഹാകുംഭമേളയുടെ പ്രവേശന കവാടത്തില്‍ ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ശിവഡമരു. ജനുവരി 13 മുതൽ ആരംഭിക്കുന്ന മഹാ കുംഭ മേളയ്‌ക്കായി ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി നഗരം അലങ്കരിച്ചിരിക്കുന്നു.

PTI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലോകത്തെ ഏറ്റവും വലിയ ശിവഡമരുവിനെ പറ്റി പറഞ്ഞിരുന്നു. മഹാ കുംഭ് ഏരിയയിൽ നിന്ന് അൽപ്പം അകലെ സ്ഥാപിച്ച ഈ ഭീമൻ ഡമരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്.

കാശിയിൽ നിന്ന് മഹാകുംഭമേള പ്രദേശത്തേക്ക് പ്രവേശിക്കുന്ന വഴിയിൽ ജുൻസി പ്രദേശത്ത് റോഡിന്റെ മധ്യഭാഗത്താണ് ഈ ഭീമൻ ഡമരു സ്ഥാപിച്ചിരിക്കുന്നത്. വെങ്കലവും മറ്റ് ലോഹങ്ങളും കൊണ്ട് നിർമ്മിച്ച ഇത് ഒരു വലിയ തട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഡമരുവിലെ ഓരോ കയറും വ്യക്തമായി കാണത്തക്ക വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഡമരുവിന് പതിമൂന്നടി വീതിയും എട്ടടിയോളം ഉയരവുമാണ് ഉള്ളത്. പ്ലാറ്റ്‌ഫോം കൂടി ചേർത്താൽ ഡമരു വിന്റെ ഉയരം ഇരുപതടിയോളമാകും. ഈ ഡമരുവിനൊപ്പം ശിവന്റെ ആയുധമായ ത്രിശൂലവും ഉണ്ട് . ഈ ത്രിശൂലം ഡമരുവിനേക്കാൾ ഉയരമുള്ളതാണ്. ഈ ഡമരുവിന്റെ ശിൽപി സുനിൽ പാലും സംഘവുമാണ്.

100 ദിവസത്തെ കഠിന പ്രയത്‌നത്തിലൂടെ ഈ ഡമരു ഒരുക്കിയിരിക്കുന്നത് ഗാസിയാബാദിലെ ഒരു കമ്പനിയാണ് . ഇരുപതോളം വരുന്ന കരകൗശല വിദഗ്ധർ രാവും പകലും കഠിനാധ്വാനം ചെയ്താണ് ഈ ഡമരു തയ്യാറാക്കിയിരിക്കുന്നത്. ജുൻസിയിൽ റെയിൽവേ പാലത്തിന് സമീപം ഡമരു സ്ഥാപിക്കുന്ന സ്ഥലം പാർക്കായി മാറും.



By admin