മനാമ: ബഹ്‌റൈനില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചു. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 67-ാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കാനാണ് ഇദ്ദേഹം ബഹറൈനില്‍ എത്തിയത്.
മെത്രാപ്പോലീത്തായെ കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാദര്‍ തോമസ്‌കുട്ടി പിഎന്‍, എംജിഒസിഎസ്എം കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. ഫാദര്‍ ഡോ. വിവേക് വര്‍ഗീസ് ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍, കമ്മറ്റി അംഗങ്ങള്‍ ഇടവക അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
The post മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.