• Sun. Jun 15th, 2025

24×7 Live News

Apdin News

മാറ്റ് ബഹ്റൈന്‍ ഈദ് സംഗമം ശ്രദ്ധേയമായി

Byadmin

Jun 15, 2025


മനാമ: മാറ്റ് ബഹ്റൈന്‍ (മഹല്‍ അസോസിയേഷന്‍ ഓഫ് തൃശ്ശൂര്‍) ബലിപെരുന്നാല്‍ രണ്ടാം ദിനം സഗയ്യ ബഹ്റൈന്‍ മീഡിയ സിറ്റി ഹാളില്‍ സംഘടിപ്പിച്ച ഈദ് സംഗമം കലാപരിപാടികള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മാറ്റ് ബഹ്റൈന്‍ പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം രക്ഷാധികാരിയും മാറ്റ് ബഹ്റൈന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ റെഫീഖ് അബ്ദുള്ള നിര്‍വഹിച്ചു.

എല്ലാ വര്‍ഷവും സംഘടന നടത്തിവരാറുള്ള എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മാറ്റ് ബഹ്റൈന്‍ സീനിയര്‍ അംഗം സിയാദ് കൊടുങ്ങല്ലൂര്‍, ഹിളര്‍ വലിയകത്ത്, ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരായ ഹക്കീം പാലക്കാട്, ജവാദ് പാഷ, സാനി പോള്‍, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്റഫ് കാട്ടില്‍ പീടിക, അബ്ദുല്‍ ഖാദര്‍ ചേലക്കര, സയ്ദ് ഹനീഫ്, റെഫീഖ് നാദാപുരം, ടീച്ചര്‍ ജിജി മുജീബ്, ബഹ്റൈനിലെ പ്രശസ്ത നര്‍ത്തകിയും നൃത്ത അഡ്യാപികയുമായ ഷീന ചന്ദ്രദാസ് എന്നിവര്‍ മെമെന്റോ നല്‍കി ആദരിച്ചു.

വൈകിട്ട് 6.30 മുതല്‍ ആരംഭിച്ച പരിപാടയില്‍ ഒപ്പനകള്‍, വെല്‍ക്കം ഡാന്‍സ്, കോല്‍ക്കളി, സൂഫി ഡാന്‍സ്, അറബിക് ഡാന്‍സ്, വയലിന്‍, ചെറിയ കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സുകള്‍, മാപ്പിളപ്പാട്ട്, നാടന്‍ പാട്ടുകള്‍ എന്നിവ അരങ്ങേറി. എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷെഹീന്‍ കേച്ചേരി, യുസഫ് ചാവക്കാട്, മെമ്പര്‍ഷിപ്പ് സെക്രട്ടറി ഷാജഹാന്‍ മാള, ഹുസൈന്‍ വലിയകത്ത്, റാഫി മന്തുരുത്തി, വോളണ്ടിയര്‍ ലീഡര്‍ മനാഫ് അഴീക്കോട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാദിഖ് തളിക്കുളം എന്നിവര്‍ നേതൃത്വം നല്‍കി. മാറ്റ് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സലിം ഇബ്രാഹിം നന്ദിയും പറഞ്ഞു.

The post മാറ്റ് ബഹ്റൈന്‍ ഈദ് സംഗമം ശ്രദ്ധേയമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin