• Sat. Apr 5th, 2025

24×7 Live News

Apdin News

മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് SFIO കുറ്റപത്രം; ചുമത്തിയത് പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

Byadmin

Apr 4, 2025





മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് SFIO കുറ്റപത്രം. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. സേവനം നല്‍കാതെ രണ്ട് കോടി എഴുപതു ലക്ഷം രൂപ വീണാ വിജയന്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം (ഫിനാന്‍സ്) പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയത്. സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കും വീണയുടെ സ്ഥാപനമായ എക്‌സലോജിക്കിനും സേവനം നല്‍കാതെ 2.70 കോടി രൂപയാണ് സി.എം.ആര്‍.എല്‍, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളില്‍ നിന്നും അനധികൃതമായി ലഭിച്ചത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍മാര്‍.

മുഖ്യമന്ത്രിയുടെ മകളല്ല, മുഖ്യമന്ത്രി തന്നെയാണ് ഈ വിഷയത്തില്‍ പ്രതിയായിരിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വലിയ അന്വേഷണം ആവശ്യമാണ്. അക്കൗണ്ടില്‍ പെടാത്ത തുകകള്‍ ഉണ്ട്. വിദേശ യാത്രകള്‍ ഒക്കെ പിന്നെ എന്തിനാണ്?. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി. മുഖ്യമന്ത്രിയുടെ മകളാണ് പ്രതിയെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയാണ് പ്രതി – ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.



By admin