• Fri. Dec 27th, 2024

24×7 Live News

Apdin News

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരും

Byadmin

Dec 27, 2024





മുണ്ടക്കൈ- ചൂരൽമല പുനരധിവാസം ചർച്ച ചെയ്യാനുള്ള മന്ത്രിസഭായോഗം ജനുവരി ഒന്നിന് ചേരും. എംടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം മാറ്റിവെച്ചത്. മുണ്ടക്കൈ പുനരധിവാസ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകും. മാത്രമല്ല പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേകസമിതി രൂപീകരിക്കുന്ന സുപ്രധാന തീരുമാനവും മന്ത്രിസഭായോഗത്തിൽ കൈക്കൊളളും.

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ 2 ടൌൺഷിപ്പുകൾ നിർമ്മിക്കും.ഒന്ന് കൽപ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് ഉണ്ടാവുക. രണ്ട് ടൌൺഷിപ്പുകളും ഒറ്റഘട്ടമായി പൂർത്തിയാക്കും. 1000 സ്ക്വയർ ഫീറ്റുളള ഒറ്റനില വീടുകളാണ് ദുരിതബാധിതർക്കായി നിർമ്മിക്കുക. എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൌൺഷിപ്പുകൾക്ക് 750കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

അതേസമയം, നേരത്തെ നടന്ന മന്ത്രിസഭായോഗത്തിൽ പുനരധിവാസ പദ്ധതിയുടെ കരട് അവതരിപ്പിച്ചിരുന്നു. പവർ പോയിൻറ് പ്രസൻേറഷനിൽ വീടുകളുടെ ഡിസൈനടക്കമുളള കാര്യങ്ങൾ അന്ന് വിശദമാക്കിയിരുന്നു. 50 വീടുകൾ മുതൽ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോൺസർമാരായി കണക്കാക്കും. പുനരധിവാസത്തിനായി സഹായം വാഗ്ദാനം ചെയ്ത 38 പേരുമായിമുഖ്യമന്ത്രി നേരിട്ട് സംസാരിക്കും.



By admin