മനാമ: മുഹറഖ് ഗവര്‍ണറേറ്റിന്റെ ഉള്‍പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി കൗണ്‍സിലര്‍മാര്‍ അനാച്ഛാദനം ചെയ്തു. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ കാരണം ശരിയായ വെളിച്ച സംവിധാനങ്ങള്‍ ഇല്ലാത്ത റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കും.
അടുത്ത 18 മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി, പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. കൂടാതെ വെളിച്ചമില്ലാത്ത തെരുവുകളെ കുറിച്ചും അടിയന്തര ശ്രദ്ധ ആവശ്യമുള്ള സ്ഥലങ്ങളെ കുറിച്ചും അറിയിക്കാന്‍ താമസക്കാരോട് ഗവര്‍ണറേറ്റ് ആവശ്യപ്പെട്ടു.
The post മുഹറഖ് ഗവര്‍ണറേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.