• Thu. Oct 17th, 2024

24×7 Live News

Apdin News

മെയ്സ്‌ അലുമിനി അസോസിയേഷൻ 40 ആം വാർഷികം ആഘോഷിച്ചു | Pravasi | Deshabhimani

Byadmin

Oct 17, 2024



കുവൈത്ത് സിറ്റി > കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിലെ പൂർവ്വ വിദ്ധ്യാർത്ഥികളുടെ സംഘടനയായ മെയ്സ്‌ അലുമിനി അസോസിയേഷൻ 40 ആം വാർഷികം ‘റൂബിസ്‌ 24’ എന്ന പേരിൽ ആഘോഷിച്ചു. ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ, ഡോ. ശശി തരൂർ എം.പി. മുഖ്യാതിഥിയായി.

എം എ കോളേജ്‌ പ്രിൻസിപ്പാൾ ഡോ. ബോസ്‌ മാത്യു, അസോസിയേഷൻ ചെയർമ്മാൻ വിനിൽ കെ വി, റൂബിസ്‌ ജനറൽ കൺവീനർ ശബ്നം സഗീർ, കുവൈറ്റ്‌ എഞ്ചിനീയേഴ്സ്‌ ഫോറം ജനറൽ കൺവീനർ ഹനാൻ ഷാൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 40 ആം വാർഷികത്തോടനുബന്ധിച്ച്‌, കോളേജിലെ 40 കുട്ടികൾക്ക്‌, അസോസിയേഷൻ നൽകുന്ന സ്കോളർഷിപ്പ്‌ തുക ചടങ്ങിൽ വച്ച്‌, പ്രിൻസിപ്പാളിനു കൈമാറി. 1984 മുതൽ അസോസിയേഷനെ നയിച്ച ചെയർമ്മാന്മാരെ ചടങ്ങിൽ, ഷാളണിയിച്ച്‌ ഡോ. ശശി തരൂർ ആദരിച്ചു. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയായിരുന്ന പി സി ജോർജ്ജ്‌  ചടങ്ങിൽ പങ്കാളിയായി.

റൂബിസ്‌ 24 ന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ- ‘ഓർമ്മകളുടെ പുസ്തകം’, ശശി തരൂർ പ്രകാശനം ചെയ്തു. 40 വർഷം-40 ഓർമ്മകൾ എന്ന പേരിൽ, സുവനീറിൽ പ്രസിദ്ധീകരിച്ച, കലാലയ ഓർമ്മക്കുറിപ്പുകളുടെ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. റൂബിസ്‌ വാർഡ്‌ റോബ്‌ എന്ന പേരിൽ, മെയ്സ്‌ അലുമ്നിയിലെ, 150 ഓളം പേർ സ്റ്റേജിലെത്തിയ 10 മിനിറ്റ്‌ മാത്രം നീണ്ട മനോഹരമായ സിഗ്നേച്ചർ ഇവന്റ്‌ കാണികൾ ഹർഷാരവത്തോടെ ഏറ്റെടുത്തു.തുടർന്ന് വിധു പ്രതാപും ജ്യോത്സനയും ചേർന്നവതരിപ്പിച്ച ഗാനമേള, അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഹാളിലെ തിങ്ങി നിറഞ്ഞ കാണികൾക്ക്‌ മുൻപിൽ അരങ്ങേറി.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin