സൂപ്പർ താരം ലയണൽ മെസി ഇന്‍റർ മയാമിയിൽ തന്നെ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് പുതിയ കരാറിലെ ധാരണ.
നേരത്തെ മെസി ഇന്റർമയാമി വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്‍റർ മയാമി മെസ്സിയുമായി ധാരണയിലെത്തിയത്. ഇന്‍റർ മയാമിയുടെ സഹഉടമസ്ഥൻ കൂടിയായ മുൻ ഇംഗ്ലിഷ് താരം ഡേവിഡ് ബെക്കാമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
മൂന്ന് വർഷത്തിനപ്പുറം 41 വയസ്സിലെത്തുന്ന മെസ്സി മയാമിയിൽ തന്നെ വിരമിച്ചേക്കുമെന്ന സൂചനയുണ്ട്. 2023ൽ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽനിന്ന് മയാമിയിലെത്തിയ മെസ്സി, ക്ലബ്ബിനായി ഇതുവരെ 71 ഗോളുകൾ സ്വന്തമാക്കി. മെസിയുടെ വരവോടെ ഇന്റർമയാമിയുടെ ചിത്രം തന്നെ മാറിയിരുന്നു.