• Mon. Aug 4th, 2025

24×7 Live News

Apdin News

മൈഗ്രന്റ് ഇന്ത്യന്‍ കാത്തോലിക് അസോസിയേഷന്റെ 10-ാംമത് വാര്‍ഷികാഘോഷം

Byadmin

Aug 3, 2025


മനാമ: പ്രവാസി സംഘടനയായ മൈഗ്രന്റ് ഇന്ത്യന്‍ കാത്തോലിക് അസോസിയേഷന്റെ 10-ാംമത് വാര്‍ഷികാഘോഷം ഓഗസ്റ്റ് 9ന് എറണാകുളം കലൂരുള്ള റിന്യൂവല്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികളായ ഫാ. സജി തോമസ്, ഫാ. ഫ്രാന്‍സിസ് ജോസഫ്, ഫാ. ജോയ് മേനാച്ചേരി, ഫാ. ജോണ്‍ ബ്രിട്ടോ, ജോര്‍ജ് തോമസ്, രഞ്ജിത് പുത്തന്‍പുരക്കല്‍, ബാബു തങ്ങളത്തില്‍, ഡേവിസ് ടിവി, ജോഷി ജോസ്, റെനീഷ് പോള്‍, റിച്ചാര്‍ഡ്, ജിക്ക്‌സണ്‍ ജോസ്, ഡിക്സണ്‍ ഇലഞ്ഞിക്കല്‍, മാത്യു പുത്തന്‍പുരക്കല്‍, ദീപു ഡൊമിനിക് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നാട്ടിലും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള പ്രവാസികള്‍ ഈ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി മിക്കയിലെ അംഗങ്ങളുടെ മക്കള്‍ക്കായി ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ബിഷപ്പ് കാമിലോ ബലിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, തണല്‍ കുടുംബ സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനം ബിഷപ്പ് മാര്‍ തോമസ് തുരുത്തിമറ്റം നിര്‍വഹിക്കും.

ചടങ്ങില്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും. പ്രവാസികള്‍, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ കത്തോലിക്കാ വിശ്വാസികളുടെ സംഘടനയാണ് മിക്ക.

The post മൈഗ്രന്റ് ഇന്ത്യന്‍ കാത്തോലിക് അസോസിയേഷന്റെ 10-ാംമത് വാര്‍ഷികാഘോഷം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin