• Fri. Mar 27th, 2026

24×7 Live News

Apdin News

മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ തട്ടിപ്പ്; സെയില്‍സ്മാന്‍ പിടിയില്‍

Byadmin

Mar 26, 2026


മനാമ: സ്മാര്‍ട്ട്‌ഫോണുകളുടെ വില ഗഡുക്കളായി നല്‍കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയ 53-കാരനെ സതേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, പ്രതിയായ സെയില്‍സ്മാന്‍ ഉപഭോക്താക്കളെക്കൊണ്ട് കരാറുകളില്‍ ഒപ്പിടുവിച്ച ശേഷം പിന്നീട് അതില്‍ തിരുത്തലുകള്‍ വരുത്തി തട്ടിപ്പ് നടത്തുകയായിരുന്നു.

മൊബൈല്‍ ഫോണുകളുടെ യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ ഉയര്‍ന്ന തുക കരാറുകളില്‍ രേഖപ്പെടുത്തിയാണ് ഇയാള്‍ ഉപഭോക്താക്കളെ കബളിപ്പിച്ചത്. പ്രതിയുടെ ദേശീയത വെളിപ്പെടുത്തിയിട്ടില്ല.

ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. നിലവില്‍ പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു.

 

The post മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ തട്ടിപ്പ്; സെയില്‍സ്മാന്‍ പിടിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin