കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എ.കെ.ജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ്റെ (67) കൈ അനങ്ങുന്നതായാണ് ആശുപത്രിയിലെ അറ്റൻ്റർ കണ്ടെത്തിയത്. ഇതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേ (ഐസിയു) ക്ക് മാറ്റി. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പിന്നീട് മരിച്ചെന്നു കരുതി മൃതദേഹം പുറത്തിറക്കാനിരിക്കെയാണ് ആശുപത്രി ജീവനക്കാർ കയ്യിൽ അനക്കം കണ്ടത്. ആംബുലന്‍സ് തുറന്ന സമയത്ത് കൈ അനങ്ങുന്നത് […]