• Wed. Nov 13th, 2024

24×7 Live News

Apdin News

യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും വരുമാനം; ക​മ്പ​നി​ക​ൾ​ക്ക്​​ ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി​ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 9, 2024


Posted By: Nri Malayalee
November 8, 2024

സ്വന്തം ലേഖകൻ: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. നി​ല​വി​ലെ ഗ്രാ​റ്റു​വി​റ്റി ആ​നു​കൂ​ല്യ​ത്തി​ന് പ​ക​ര​മാ​യി പ്രോ​വി​ഡ​ന്‍റ്​ ഫ​ണ്ട് മാ​തൃ​ക​യി​ലാ​ണ് യു.​എ.​ഇ ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

നി​ല​വി​ലെ ഗ്രാ​റ്റു​വി​റ്റി സം​വി​ധാ​ന​ത്തി​ന് പ​ക​രം തൊ​ഴി​ലു​ട​മ ന​ൽ​കു​ന്ന വി​ഹി​തം നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച് അ​തി​ന്‍റെ ലാ​ഭ​മ​ട​ക്കം വി​ര​മി​ക്കു​മ്പോ​ൾ ജീ​വ​ന​ക്കാ​ര​ന്​ ന​ൽ​കു​ന്ന​താ​ണ് യു.​എ.​ഇ ആ​വി​ഷ്ക​രി​ച്ച ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി. ഇ​തി​നാ​യി തൊ​ഴി​ൽ ദാ​താ​വി​ൽ​നി​ന്ന് നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ ദ​മാ​ൻ, ലു​നേ​റ്റ്, നാ​ഷ​ന​ൽ ബോ​ണ്ട് എ​ന്നി​വ​ക്ക് തൊ​ഴി​ൽ മ​ന്ത്രാ​ല​യം നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ബ​ദ​ൽ വി​ര​മി​ക്ക​ൽ പ​ദ്ധ​തി തൊ​ഴി​ലു​ട​മ​ക്ക് ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക​ലാ​ഭം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത് ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മ​ല്ല. എ​ന്നാ​ൽ, സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ താ​ൽ​പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം.

വി​ഹി​തം നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ക്കു​ന്ന​തി​നാ​ൽ വി​ര​മി​ക്കു​മ്പോ​ൾ മെ​ച്ച​പ്പെ​ട്ട ആ​നൂ​കൂ​ല്യം ജീ​വ​ന​ക്കാ​ര​ന് ന​ൽ​കാ​ൻ പ​ദ്ധ​തി​ക്ക് ക​ഴി​യും. നി​ല​വി​ലെ ഗ്രാ​റ്റു​വി​റ്റി പ​ദ്ധ​തി​യേ​ക്കാ​ൾ തൊ​ഴി​ലു​ട​മ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത പു​തി​യ പ​ദ്ധ​തി​യി​ൽ കു​റ​വാ​ണെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​തി​യ പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​ത് വ​രെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഗ്രാ​റ്റു​വി​റ്റി അ​വ​രു​ടെ പേ​രി​ൽ ത​ന്നെ നി​ല​നി​ൽ​ക്കും. തൊ​ഴി​ൽ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ പ​ഴ​യ തു​ക​യും പു​തി​യ പ​ദ്ധ​തി​യി​ലെ തു​ക​യും ചേ​ർ​ത്താ​ണ് വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കേ​ണ്ട​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ 25 ശ​ത​മാ​നം വ​രെ അ​ധി​ക​മാ​യി പ​ദ്ധ​തി​യി​ലേ​ക്ക് ന​ൽ​കാം. നി​ക്ഷേ​പി​ച്ച തു​ക​യും അ​തി​ന്‍റെ ലാ​ഭ​വും ഏ​ത് സ​മ​യ​വും പി​ൻ​വ​ലി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. ജോ​ലി മാ​റു​ക​യാ​ണെ​ങ്കി​ൽ ത​ന്‍റെ പേ​രി​ൽ നി​ക്ഷേ​പി​ച്ച തു​ക പി​ൻ​വ​ലി​ക്കാ​നോ ജോ​ലി​ക്ക് ചേ​രു​ന്ന പു​തി​യ സ്ഥാ​പ​ന​ത്തി​ന് നി​ക്ഷേ​പം നി​ല​നി​ർ​ത്താ​നോ സൗ​ക​ര്യ​മു​ണ്ടാ​കും.

By admin