• Sat. Feb 1st, 2025

24×7 Live News

Apdin News

യുഎഇയിൽ 2025 ലും സാധാരണക്കാരുടെ ശമ്പളം വര്‍ധിക്കില്ല; നേട്ടമുണ്ടാവുക ഈ മേഖലയിൽ മാത്രം? – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 30, 2025


Posted By: Nri Malayalee
January 29, 2025

സ്വന്തം ലേഖകൻ: ഓരോ വര്‍ഷവും ശമ്പളം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചാണ് സാധാരണക്കാരായ പ്രവാസികള്‍ ഗള്‍ഫ് മേഖലയിൽ മുന്നോട്ട് പോകുന്നത്. യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളിൽ ജീവിതച്ചെലവ് വര്‍ധിക്കുന്നതും എന്നാൽ അതിന് ആനുപാതികമായി ശമ്പള വര്‍ധനവ് ഇല്ലാത്തതുമാണ് പ്രവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. യുഎഇയിലെ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ഒരു സര്‍വ്വേ കൂടി പുറത്തുവന്നിരിക്കുകയാണ്. AI, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലെ വിദഗ്ദര്‍ക്കാണ് 2025-ൽ കൂടുതൽ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാനാവുക എന്നാണ് TASC പുറത്തുവിട്ട Total Remuneration Survey വ്യക്തമാക്കുന്നത്.

എന്നാൽ സാധാരണ തൊഴിലാളികളുടെ കാര്യത്തിൽ കാര്യമായ ശമ്പള വര്‍ധനൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. AI, സൈബർ സെക്യൂരിറ്റി, റെന്യൂവബിള്‍ എനർജി, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകള്‍ക്കാണ് യുഎഇയിലെ തൊഴിൽ വിപണിയിൽ ഇനി ഡിമാന്‍റുണ്ടാവുക എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. യുഎഇ സർക്കാർ നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതാണ് ഈ മേഖലകളിലെ വളർച്ചയ്ക്ക് കാരണം. TASC-ന്റെ പഠനമനുസരിച്ച്, 2025-ൽ എല്ലാ മേഖലകളിലും ശരാശരി നാല് ശതമാനം ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം. നേതൃത്വപാടവം, സാങ്കേതിക വൈദഗ്ധ്യം എന്നിവ ഉള്ള തൊഴിലാളികൾക്ക്കൂ ടുതൽ ശമ്പള വർദ്ധനവ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ബയ്ത്.കോം ഗ്രോത്ത് ഡിപ്പാര്‍ട്ട്മെന്‍റ് വൈസ് പ്രസിഡന്റ് ദിന തൗഫിക് പറഞ്ഞു.

യുഎഇയിലെ തൊഴിൽ വിപണിയിൽ വളര്‍ന്ന് വരുന്ന മത്സരം കണക്കിലെടുക്കുമ്പോൾ, ജീവനക്കാർ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും അവരുടെ ജോലികളിൽ വിദഗ്ധരാകുന്നതിലും ശ്രദ്ധ ചെലുത്തണമെന്ന് ദിന തൗഫിക് അഭിപ്രായപ്പെട്ടു. തൊഴിലാളി സപ്ലൈയുടെ കാര്യത്തിൽ കാര്യമായ കുറവൊന്നുമില്ലാത്ത യുഎഇയിലെ തൊഴിൽ വിപണിയിൽ സാങ്കേതികവിദ്യ, ഭാഷാപരമായ കഴിവുകള്‍, സാംസ്കാരികപരമായ അറിവ്, നെറ്റ്‌വർക്കിങ് എന്നീ കാര്യങ്ങളിൽ വിദഗ്ദരായ പ്രൊഫഷണലുകൾക്കാണ് നേട്ടമുണ്ടാവുക എന്ന് അവർ കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യ, ധനകാര്യം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ ഡിമാന്‍റ്, ഹ്രസ്വകാല കരാറുകളിലുള്ളവരുടേത് ഉള്‍പ്പടെ പലരുടെയും ശമ്പള വർദ്ധനവിന് കാരണമായിട്ടുണ്ട് എന്ന് പുതിയ റിപ്പോർട്ട് പറയുന്നു. 2025-ൽ യുഎഇ തൊഴിൽ വിപണി ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് Adecco -യിലെ സീനിയർ വൈസ് പ്രസിഡന്റായ മയങ്ക് പട്ടേൽ വ്യക്തമാക്കി. സാമ്പത്തിക വളർച്ചയും സാങ്കേതികപരമായ നേട്ടങ്ങളും യുഎഇ സ്വന്തമാക്കുമെന്നാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. റിക്രൂട്ട്മെന്‍റ് സ്ട്രാറ്റജിയുടെ കാര്യമെടുത്താല്‍ കമ്പനികള്‍ വലിയ ആത്മവിശ്വാസത്തിലാണ്.

By admin