യുഎഇയുടെ ഭക്ഷ്യസുരക്ഷാ കൂടുതൽ ശക്തിപ്പെടുത്തി ഡോൾഫിൻ ബേക്കറി
ദിവസേന 3,000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങൾക്ക് പൂർണമായും പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിതരണം ചെയുന്നു
165 ഉൽപ്പന്നങ്ങൾ ദുബായിയിലും വടക്കൻ എമിറേറ്റുകളിലുമുള്ള റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് ദിവസവും എത്തുന്നു
അജ്മാൻ, യുഎഇ; മെയ് 23, 2026: ഭക്ഷ്യസുരക്ഷയും വിതരണ ശൃംഖലയുടെ സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ശക്തമാകുന്നതിനിടെ, ഡോൾഫിൻ ബേക്കറി രാജ്യത്തിനകത്തെ നിർണായക ഭക്ഷ്യ ഉൽപ്പാദന പങ്കാളിയായി വളരുന്നു. ദിവസേന 165 ഉൽപ്പന്നങ്ങൾ ദുബായിയിലും വടക്കൻ എമിറേറ്റുകളിലുമുള്ള 3,000-ത്തിലധികം റീട്ടെയിൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്ന പൂർണമായും യുഎഇ ആസ്ഥാനമായുള്ള ബേക്കറി വിതരണ ശൃംഖലയാണ് കമ്പനി പ്രവർത്തിപ്പിക്കുന്നത്.
ഇറക്കുമതി ചെയ്യുന്ന റെഡി-മെയ്ഡ് ഉത്പന്നങ്ങളെ ആശ്രയിക്കാതെ, അജ്മാനിലെ സ്വന്തം സംവിധാനങ്ങളിൽ നിന്നുള്ള 80-ത്തിലധികം വാഹനങ്ങളിലൂടെ വിതരണം നടത്തുന്ന കമ്പനി, മേഖലയിലെ അത്യാവശ്യ ഭക്ഷ്യവിതരണത്തിനുള്ള പ്രാദേശികവും വ്യാപകവുമായ മാതൃകയായി മാറിയിരിക്കുകയാണ്.
യുഎഇയുടെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം സ്ഥിരമായി ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടിരിക്കുകയാണ്. ഡോൾഫിൻ ബേക്കറിയുടെ പ്രവർത്തന മാതൃക ഈ ലക്ഷ്യത്തെ പിന്തുണക്കുന്നു. എല്ലാ ഉൽപ്പന്നങ്ങളും രാജ്യത്തിനകത്ത് നിർമ്മിക്കപ്പെടുകയും, സ്വന്തം വിതരണ ശൃംഖലയിലൂടെ മണിക്കൂറുകൾക്കകം വിപണിയിലെത്തുകയും ചെയ്യുന്നു.
“ഇറക്കുമതിക്ക് പകരം നിൽക്കാൻ കഴിയുന്ന തോതിലും വിശ്വാസ്യതയിലും സ്ഥിരതയിലും പ്രവർത്തിക്കേണ്ടത് പ്രാദേശിക ഉൽപ്പാദകരുടെ ഉത്തരവാദിത്വമാണ്. അതാണ് ഞങ്ങൾ നടപ്പിലാക്കുന്നത്,” ഡോൾഫിൻ ബേക്കറിയുടെ മാനേജിംഗ് ഡയറക്ടർ നവാസ് പി പറഞ്ഞു.
“മൂലവസ്തുക്കളുടെ സമാഹരണം മുതൽ ഉല്പാദനവും അവസാന ഘട്ട വിതരണവും വരെ ഞങ്ങളുടെ മുഴുവൻ പ്രവർത്തന ശൃംഖലയും യുഎഇയ്ക്കുള്ളിലാണ്. അതാണ് ഞങ്ങളുടെ റീട്ടെയിൽ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും സ്ഥിരതയും ആത്മവിശ്വാസവും ഉറപ്പാകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോൾഫിൻ ബേക്കറിയുടെ 165 ഉത്പന്നങ്ങളുടെ വൈവിധ്യവും, വ്യാപകമായ വിതരണ ശേഷിയും കമ്പനിയെ ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കഫറ്റീരിയകൾ, പ്രാദേശിക ഗ്രോസറികൾ എന്നിവയുടെ വിശ്വസ്ത പങ്കാളിയാക്കി മാറ്റിയിട്ടുണ്ട്.
“ഒരു രാജ്യത്തിനുള്ളിൽ ഇത്രയും സങ്കീർണമായ വിതരണ ശൃംഖല നിയന്ത്രിക്കുന്നത് ഞങ്ങൾ എടുത്ത സുപ്രധാനമായ തീരുമാനമാണ്,” ഡോൾഫിൻ ബേക്കറിയുടെ ഓപ്പറേഷൻസ് ഡയറക്ടർ ഇഖ്ബാൽ പറഞ്ഞു.
“നാല് എമിറേറ്റുകളിലായി ദിവസേന പ്രവർത്തിക്കുന്ന 80-ത്തിലധികം വാഹനങ്ങളുള്ള ഞങ്ങളുടെ ശൃംഖല, സാധാരണയായി മറ്റു കമ്പനികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന വിതരണ ശേഷി, സ്ഥാപനത്തിനകത്ത് നിലനിർത്താൻ സഹായിക്കുന്നു. അതിലൂടെ ഗുണമേന്മ, വേഗത, വിശ്വാസ്യത എന്നിവ മുഴുവൻ നിയന്ത്രിക്കാൻ കഴിയുന്നു,” അദ്ദേഹം പറഞ്ഞു.
ഭാവിയിൽ, വിതരണ ശേഷി കൂടുതൽ വികസിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയിലും സ്ഥാപനാത്മക പങ്കാളിത്തങ്ങളിലും കൂടുതൽ നിക്ഷേപം നടത്താനാണ് ഡോൾഫിൻ ബേക്കറിയുടെ പദ്ധതി. യുഎഇയുടെ ആഭ്യന്തര ഭക്ഷ്യ ഉൽപ്പാദന മേഖലയിലെ നിർണായക പങ്കാളിയായ നിലപാട് കൂടുതൽ ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.