
ഓണം റീലീസുകൾക്കിടയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേനേ പ്യാർ കിയ. ചിത്രത്തിലെ മനോഹരി എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു ഇപ്പോഴിതാ മനോഹരി അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. യുഎഇയിൽ jazzrockers എന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ മേനേ പ്യാർ കിയായിലെ മനോഹരി ഗാനത്തിന് ചുവടുവച്ച് അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കു വച്ചിരിക്കുകയാണ്.
ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള jazzrockers യുഎയിൽ വിവിധ കലാ മേഖലകളിലും വിദ്യാഭ്യാസ കോഴ്സുകളിലും ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും വിദ്യാഭ്യാസവും നൽകുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്.
പഠനത്തിനും കഴിവുകൾ വളർത്തുന്നതിനും അന്തർദേശീയ നിലവാരത്തിലുള്ള അവസരങ്ങൾ ഒരുക്കി, വിദ്യാർത്ഥികളുടെ വ്യക്തിപരമായും പ്രൊഫഷണൽ വളർച്ചയ്ക്കും പിന്തുണ നൽകുന്നു.
അന്തർദേശീയ തരത്തിൽ ശ്രദ്ധ നേടിയ സ്ഥാപനത്തിലെ കുട്ടികളുടെ ഡാൻസ് പെർഫോമൻസ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. മലയാളത്തിലെ ഒരു സിനിമയുടെ ഗാനം അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയതിൽ സന്തോഷമുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു .
ഓഗസ്റ്റ് 29ന് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന മേനേ പ്യാർ കിയയിൽ ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലെർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. തീർച്ചയായും ഓണത്തിന് തീയറ്ററിൽ വമ്പൻ കൈയ്യടിക്കൾ ലഭിക്കാൻ സാധ്യതയുള്ള സിനിമയായിരിക്കും മേനേ പ്യാർ കിയ.