• Fri. Sep 19th, 2025

24×7 Live News

Apdin News

യുഎഇ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ധാരണ

Byadmin

Sep 19, 2025


അബുദാബി: അബുദാബിയിൽ നടന്ന ഉന്നതതല സംയുക്ത നിക്ഷേപ ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി.

ഇന്ത്യൻ വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലും അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്റ്റർ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാനും യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന് യോഗത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയുടെ മികച്ച വാണിജ്യ പങ്കാളിയാണ് യുഎഇ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലെയും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ജോയിന്‍റ് ടാസ്‌ക് ഫോഴ്‌സ് ചർച്ച ചെയ്തു.

By admin