• Sat. Feb 7th, 2026

24×7 Live News

Apdin News

യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിച്ചതിനെ സ്വാഗതം ചെയ്ത് ബഹ്റൈന്‍

Byadmin

Feb 7, 2026


മനാമ: അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിച്ചതിനെ സ്വാഗതം ചെയ്ത് ബഹ്റൈന്‍. ഒമാന്റെ ക്രിയാത്മക നയതന്ത്ര ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു.

അന്താരാഷ്ട്ര നിയമസാധുതയ്ക്കും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അനുസൃതമായി, സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും സമാധാനപരമായ പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും, ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ഏകീകരിക്കുന്നതിനും ഈ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ആണവ ചര്‍ച്ചകള്‍ക്കാണ് ഒമാന്‍ വേദിയായത്. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പ്രധാന തീരുമാനങ്ങളോ മറ്റ് ഔദ്യോഗിക വിവരങ്ങളോ ഇരുരാജ്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ നേതൃത്വത്തിലുള്ള ഇറാനിയന്‍ പ്രതിനിധി സംഘവും ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഉള്‍പ്പെടുന്ന അമേരിക്കന്‍ സംഘവുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

 

The post യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിച്ചതിനെ സ്വാഗതം ചെയ്ത് ബഹ്റൈന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin