• Fri. Nov 8th, 2024

24×7 Live News

Apdin News

യുഎസ് ജനപ്രതിനിധിസഭയിൽ 6 ഇന്ത്യൻ വംശജർ; എല്ലാവരും ഡെമോക്രാറ്റിക് പാർട്ടിക്കാർ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 8, 2024


Posted By: Nri Malayalee
November 7, 2024

സ്വന്തം ലേഖകൻ: ട്രംപിന്റെ വിജയത്തോടെ ഒരു ആദ്യ ‘ഇന്ത്യൻ നേട്ടവും’ യുഎസിൽ സംഭവിച്ചു. യുഎസ് വൈസ് പ്രസിഡന്റിന്റെ ഭാര്യാപദത്തെ സൂചിപ്പിക്കുന്ന ‘സെക്കൻഡ് ലേഡി’ വിശേഷണത്തിന് ഇന്ത്യൻ വംശജയായ ഉഷ ചിലുകുറി (38) അർഹയായി. നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യയാണ് ഉഷ.

ആന്ധ്രയി‍ലെ ചിലുകുറി കുടുംബത്തിലെ രാധാകൃഷ്ണ–ലക്ഷ്മി ദമ്പതികളുടെ മകളായ ഉഷ യേൽ ലോ സ്കൂളിൽ പഠിക്കുമ്പോഴാണ് സഹപാഠിയായിരുന്ന ജെ.ഡി.വാൻസിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഉഷ 2014 വരെ ഡെമോക്രാറ്റിക് പാർട്ടിയിൽ അംഗമായിരുന്നു. ദമ്പതികൾക്ക് ഇവാൻ, വിവേക്, മിറാബെൽ എന്നീ 3 മക്കളുണ്ട്.

യുഎസ് ജനപ്രതിനിധിസഭയിൽ 6 ഇന്ത്യൻ വംശജർ

യുഎസ് ജനപ്രതിനിധി സഭയിലേക്ക് ജയിച്ചവരിൽ ആറു പേർ ഇന്ത്യൻ വംശജർ. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ

ഡോ.അമി ബേര
∙ കലിഫോർണിയയിൽ നിന്നു ജയം
∙ ജനപ്രതിനിധിസഭയിൽ എട്ടാമൂഴം
∙ ആരോഗ്യമേഖലയിൽ സേവനം അനുഷ്ഠിച്ചു

പ്രമീള ജയപാൽ
∙ വാഷിങ്ടൻ ഡിസിയിൽ നിന്നുള്ള പ്രതിനിധി
∙ തുടർച്ചയായ അ‍ഞ്ചാം ജയം
∙ യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ ദക്ഷിണേഷ്യൻ വനിത

രാജ കൃഷ്ണമൂർത്തി
∙ ഇലിനോയിയിൽ നിന്നുള്ള പ്രതിനിധി
∙ തുടർച്ചയായ അ‍ഞ്ചാം ജയം
∙ മെക്കാനിക്കൽ എൻജിനീയർ

റോ ഖന്ന
∙ കലിഫോർണിയയിൽ നിന്നുള്ള പ്രതിനിധി
∙ തുടർച്ചയായ നാലാം ജയം
∙ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയുടെ ചെറുമകൻ

ഡോ.ശ്രീ തനേഡർ
∙ മിഷിഗനിൽ നിന്നുള്ള പ്രതിനിധി
∙ കർണാടക സ്വദേശി
∙ തുടർച്ചയായ രണ്ടാം ജയം

സുഹാസ് സുബ്രഹ്മണ്യൻ
∙ വെർജീനിയയിൽ നിന്നു കന്നിജയം
∙ ബറാക് ഒബാമയുടെ ടെക്നോളജി പോളിസി ഉപദേശകനായി പ്രവർത്തിച്ചു.

By admin