• Fri. Dec 19th, 2025

24×7 Live News

Apdin News

യുഎസ് സൈനിക‍‍ർക്ക് ക്രിസ്മസ് സമ്മാനം; 1.60 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ട്രംപ്

Byadmin

Dec 19, 2025


ന്യൂയോര്‍ക്ക് : യുഎസ് സൈനികര്‍ക്ക് പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ഓരോ സൈനികനും 1,776 ഡോളര്‍(ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സായുധ സേനയുടെ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് ഈ തുക നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1776 ലെ യുഎസിന്റെ സ്ഥാപക വര്‍ഷം പ്രമാണിച്ച് 14.5 ലക്ഷത്തിലേറെ സൈനികര്‍ക്കാണ് 1,776 ഡോളര്‍ വീതം ലഭിക്കുക. വിവിധ തീരുവകളിലൂടെ വിചാരിച്ചതിലും കൂടുതല്‍ പണം തങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും തങ്ങളുടെ സൈന്യത്തേക്കാള്‍ മറ്റാരും ആ ലാഭവിഹിതത്തിന് അര്‍ഹരല്ലെന്നും പ്രഖ്യാപനത്തിനിടെ ട്രംപ് വ്യക്തമാക്കി.

2025 നവംബര്‍ 30 വരെ 0-6 വരെയുള്ള ശബള ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സജീവ ഡ്യൂട്ടിയിലുള്ളവരുമായവര്‍ക്കും 2025 നവംബര്‍ 30 വരെ 31 ദിവസമോ അതില്‍ കൂടുതലോ ആക്റ്റിവ് ഡ്യൂട്ടി ഓര്‍ഡറുകളുള്ള റിസര്‍വ് ഘടക അംഗങ്ങള്‍ക്കുമാണ് ഒറ്റത്തവണ ഈ ലാഭവിഹിതം ലഭിക്കുക.

By admin