• Sat. Feb 8th, 2025

24×7 Live News

Apdin News

യുകെയിലെ ആദ്യകാല മലയാ ളി സംഘടനകളിൽ ഒന്നായ ലിവ ർപൂൾ മലയാളി അസോസിയേ ഷന് നവ നേതൃത്വം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 8, 2025


മനോജ് ജോസഫ്: ലിവർപൂളിലെ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) രജതജൂബിലി ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 2025-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.

മലയാളികള്‍ക്ക് സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം, ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, സർവോപരി ഇന്ത്യൻ സമൂഹത്തിൻ്റെ സർവ്വോന്മുഖമായ ഉന്നമനം മാത്രം ലക്ഷ്യമാക്കി ലിമ പ്രവർത്തിക്കുന്നു.

26/01/2025ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് കഴിഞ്ഞ ഒരു വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലിമ നടത്തിയ വിവിധ സാംസ്കാരിക പരിപാടികളും സാമൂഹ്യസേവന പ്രവർത്തനങ്ങളും സമ്മേളനം വിലയിരുത്തി. വരും വർഷങ്ങളിൽ ലിമ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വിപുലമായ ചർച്ചകളും നടന്നു.

കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി ലിവർപൂൾ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ലിമയുടെ 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തത്.

ഈ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് സോജൻ തോമസ്, സെക്രട്ടറി ആതിര ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഹരികുമാർ ഗോപാലൻ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ രാജൻ, ട്രഷറർ ജോസ് മാത്യു, പി. ആർ. ഒ. മനോജ് ജോസഫ്, ഓഡിറ്റർ ജോയ്മോൻ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ആർട്സ് ക്ലബ്‌ കോഓഡിനേറ്റേഴ്‌സായി ജിജോ വർഗീസ്, പൊന്നു രാഹുൽ, രജിത് രാജൻ, രാഖി സേനൻ എന്നിവരെയും, സോഷ്യൽ മീഡിയ മാനേജരായി ജിജോ കുരുവിളയെയും , സ്പോർട്സ് കോഓഡിനേറ്ററായി അരുൺ ഗോകുലിനെയും തിരഞ്ഞെടുത്തു.

കമ്മിറ്റി മെംബേർസ് ആയി അനിൽ ഹരി, സെബാസ്റ്റ്യൻ ജോസഫ്, മാത്യു അലക്സാണ്ടർ, ബാബു ജോസഫ്, സൈബുമോൻ സണ്ണി, റ്റിജു ഫിലിപ്പ്, അലൻ ജേക്കബ്, കുര്യാക്കോസ് ഇ ജെ, ജോബി ദേവസ്യ, ബിജു ജോർജ്, സിൻഷോ മാത്യു, ജനീഷ് ജോഷി, റോണി വര്‍ഗീസ്‌ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2025-2026 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ലിമയുടെ ഈ പുതിയ നേതൃത്വം മലയാളി സമൂഹത്തിന് കൂടുതൽ സേവനം ചെയ്യുമെന്ന പ്രതീക്ഷയിൽ നമുക്ക് അവരെ അഭിനന്ദിക്കാം.

By admin