• Thu. Nov 28th, 2024

24×7 Live News

Apdin News

യുകെയിൽ ഒന്നിന് പിറകെ ഒന്നായി ദുരിത കൊടുങ്കാറ്റുകള്‍; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 27, 2024


സ്വന്തം ലേഖകൻ: യുകെയെ ദുരിതത്തിലാക്കി ഒന്നിന് പിറകെ ഒന്നായി കൊടുങ്കാറ്റുകള്‍. രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. സൗത്ത് ഇംഗ്ലണ്ടിലും സൗത്ത് വെയില്‍സിലും ബുധനാഴ്ചയും മഴ കൂടുതലായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കോണാള്‍ കൊടുങ്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നതോടെയാണ് മഴ കനക്കുന്നത്.
കഴിഞ്ഞ വീക്കെന്‍ഡില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് 82 വേഗത്തിലുള്ള കാറ്റിനൊപ്പം സുപ്രധാനമായ തോതില്‍ വെള്ളപ്പൊക്കവും സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡച്ച് വെതര്‍ സര്‍വ്വീസ് കോണാള്‍ എന്നുപേരിട്ട കൊടുങ്കാറ്റിന്റെ വരവ്.

അര്‍ദ്ധരാത്രിയോടെ സതേണ്‍ ഇംഗ്ലണ്ടില്‍ അതിശക്തമായ മഴയുമായി കോണാള്‍ പ്രവേശിക്കുമെന്നായിരുന്നു മെറ്റ് ഓഫീസ് വ്യക്തമാക്കിയിരുന്നത്. സസെക്‌സ്, കെന്റ്, ഐല്‍ ഓഫ് വൈറ്റ് എന്നിവിടങ്ങളിലാണ് മഴ സാരമായി മാറുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 വരെ മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ട്രെയിനുകളും, ബസുകളും തടസ്സങ്ങള്‍ നേരിടുമെന്നതിന് പുറമെ റോഡുകളില്‍ മഴ മൂലം പ്രതിസന്ധി ഉടലെടുക്കും. കൂടാതെ വീടുകളെയും, ബിസിനസ്സുകളെയും വെള്ളപ്പൊക്കം ബാധിക്കും. വൈദ്യുതി വിതരണം ഉള്‍പ്പെടെ സേവനങ്ങള്‍ തകരാറിലാകുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ടിലെ സൗത്ത് ഈസ്റ്റ് തീരം മുതല്‍ കെന്റിലും, ഡോര്‍സെറ്റിലേക്കുമാണ് മുന്നറിയിപ്പ് നീളുന്നത്. ഡിവോണിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പുണ്ട്. സസെക്‌സ് മുതല്‍ സൗത്ത്, സൗത്ത് ഈസ്റ്റ് ലണ്ടന്‍ വരെയും ഈ മുന്നറിയിപ്പ് നീളും.

ഉച്ചതിരിഞ്ഞ് മഴയ്ക്ക് ശമനം വരുമെങ്കിലും ഈര്‍പ്പമേറിയ കാലാവസ്ഥ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. ബെര്‍ട്ട് മൂലമുള്ള കാറ്റിലും വെള്ളപ്പൊക്കത്തിലും ജനജീവിതം ദുസ്സഹമായിരിക്കവെയാണ് മറ്റൊരു കൊടുങ്കാറ്റ് എത്തുന്നത്. റെയില്‍ശൃംഖലകള്‍ക്കും റോഡുകള്‍ക്കും കനത്ത നാശമുണ്ടായി. ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ബ്രിട്ടനില്‍ പലയിടത്തുമുണ്ടായ പേമാരി വന്‍ നാശമാണ് വിതച്ചത്. ബ്രിട്ടനിലെമ്പാടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലകളോട് ചേര്‍ന്ന് മണിക്കൂറില്‍ 65 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ ശക്തിയില്‍ മഴ പെയ്യുമെന്നാണ് സൂചന. കോണ്‍വി നദിയില്‍ കാണാതായ ആളുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിട്ടുണ്ട്.

യുകെയിലാകെ 300 സ്ഥലങ്ങളെങ്കിലും നിലവില്‍ വെള്ളത്തിനടിയിലാണ്. നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ഭാഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കേ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മതിയായ തെയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്നും കാലാവസ്ഥ മുന്നറിയിപ്പ് വേണ്ടരീതിയില്‍ പ്രയോജനം ചെയ്തില്ലെന്നും ബാധിതരായ ജനങ്ങള്‍ പരാതി പറയുന്നു. കാലാവസ്ഥ പ്രവചനം കൃത്യമായില്ലെന്നും ഉദ്യോഗസ്ഥര്‍ വേണ്ട നടപടികളും മുന്‍കരുതലുകളും എടുത്തില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.

By admin