• Thu. Oct 17th, 2024

24×7 Live News

Apdin News

യുക്മ ദേശീയ കലാമേള – 2024 ലോഗോ, നഗർ മത്സര വിജയികൾ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News | Online Newspaper യുക്മ ദേശീയ കലാമേള

Byadmin

Oct 17, 2024


Posted By: Nri Malayalee
October 16, 2024

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ പതിനഞ്ചാം വർഷത്തിലെത്തി ക്രിസ്റ്റൽ ഇയർ ആഘോഷിക്കുന്ന വേളയിൽ പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടന കൂടിയായ യുക്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കം നവംബർ 2 ന് ചെൽറ്റൻഹാമിൽ വെച്ച് നടക്കുകയാണ്. പതിനഞ്ചാമത് യുക്മ ദേശീയ കലാമേള നഗർ നാമനിർദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്‌മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികൾക്കിടയിൽ നടത്തിയ നഗർ നാമനിർദ്ദേശക മത്സരത്തിൽ നിരവധിയാളുകൾ ആവേശപൂർവ്വം പങ്കെടുത്തു. നിരവധി പേരുകൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മാതൃവാത്സല്യത്തിൻ്റെ പ്രതിരൂപമായി, എല്ലാവരുടേയും അമ്മയായി മാറിയ അഭിനേത്രി അനശ്വരയായ കവിയൂർ പൊന്നമ്മയ്ക്ക് യുക്മ നൽകുന്ന ആദരമായി 2024 കലാമേള നഗറിന് “കവിയൂർ പൊന്നമ്മ നഗർ” എന്ന് നാമനിർദ്ദേശം ചെയ്യാൻ യുക്മ ദേശീയ സമിതി തീരുമാനമെടുത്തതായി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു.

യു.കെ മലയാളികൾക്കായി നടത്തിയ കലാമേള ലോഗോ മത്സരത്തിൽ കീത് ലി മലയാളി അസോസിയേഷനിൽ നിന്നുമുള്ള ഫെർണാണ്ടസ് വർഗീസ് ആണ് വിജയിയായത്. നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ലോഗോ ഡിസൈൻ മത്സരത്തിൽ ശ്രദ്ധേയമായ നിരവധി ഡിസൈനുകളിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്. ഫെർണാണ്ടസ് തയ്യാറാക്കിയ ലോഗോ ആശയപരമായും സാങ്കേതികമായും ഏറെ മികച്ചതെന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തിയതായി മത്സര വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് യുക്‌മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ അറിയിച്ചു.

കലാമേള നഗർ നാമനിർദ്ദേശക മത്സരത്തിൽ വിജയിയായ റാണി ബിൽബിയ്ക്ക് ഫലകവും ലോഗോ മത്സരത്തിൽ വിജയിയായ ഫെർണാണ്ടസ് വർഗീസിന് ക്യാഷ് അവാർഡും ഫലകവും നവംബർ 2ന് ചെൽറ്റൻഹാമിലെ ദേശീയ കലാമേള വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.

പതിനഞ്ചാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്‌ യുക്‌മ സൌത്ത് വെസ്റ്റ് റീജിയൺ ആണ്. ഗ്ലോസ്റ്റർഷയറിലെ ചരിത്ര പ്രസിദ്ധമായ ചെൽറ്റൻഹാമിലാണ് ഇക്കുറിയും യുക്മ ദേശീയ കലാമേളയുടെ അരങ്ങുണരുന്നത്. കുതിരയോട്ട മത്സരങ്ങൾക്കും ഫെസ്റ്റിവലുകൾക്കും പേരു കേട്ട ചെൽറ്റൻഹാമിലേയ്‌ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും സസന്തോഷം സ്വാഗതം ചെയ്യുന്നതായി യുക്‌മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള ദേശീയ കോർഡിനേറ്റർ ജയകുമാർ നായർ, സൌത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻറ് സുജു ജോസഫ്‌, ദേശീയ സമിതി അംഗം ടിറ്റോ തോമസ് എന്നിവർ അറിയിച്ചു.

By admin